കാസർ​കോട് ഇടിമിന്നലേറ്റ് വീട് തകർന്നു; വളർത്തുമൃ​ഗങ്ങൾക്ക് ദാരുണാന്ത്യം

Published : Aug 06, 2019, 06:14 PM ISTUpdated : Aug 06, 2019, 06:25 PM IST
കാസർ​കോട് ഇടിമിന്നലേറ്റ് വീട് തകർന്നു; വളർത്തുമൃ​ഗങ്ങൾക്ക് ദാരുണാന്ത്യം

Synopsis

വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ​കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട്: കാസർ​കോട് മീഞ്ച പഞ്ചായത്തിലെ ബാളിയൂരിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. ബാളിയൂർ സ്വദേശി ബടുവൻ കുഞ്ഞിക്കയുടെ വീടാണ് ഭാഗികമായി തകർന്നത്. ഇടിമിന്നലേറ്റ് വീട്ടിലെ ഇലക്ട്രോണിക് വസ്തുക്കളടക്കം കത്തി നശിച്ചിട്ടുണ്ട്. വീട്ടിൽ വളർത്തിയിരുന്ന പശുവും കിടാവും ഇടിമിന്നലേറ്റ് ചത്തു.

അതേസമയം, വടക്കൻ കേരളത്തിൽ മഴ കനത്തു. ആ​ഗസ്റ്റ് ആറ്, ഏഴ്, എട്ട്, ഒമ്പത് എന്നീ തീയ്യതികളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ​കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആഗസ്റ്റ് എട്ടിന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും