മഹാരാഷ്ട്രയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിനിൽ നിന്നും ഇറങ്ങിയോടിയ നാല് പേ‍ർ പിടിയിൽ

Published : May 23, 2020, 08:32 PM IST
മഹാരാഷ്ട്രയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിനിൽ നിന്നും ഇറങ്ങിയോടിയ നാല് പേ‍ർ പിടിയിൽ

Synopsis

 മഹാരാഷ്ട്രയിൽ നിന്നും ഇന്ന് കേരളത്തിലേക്ക് വന്ന സ്പെഷ്യൽ ട്രെയിനിലുണ്ടായിരുന്ന നാല് പേരാണ് സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങിയോടിയത്

കാസ‍ർകോട്: സിഗ്നൽ കിട്ടാതെ ട്രാക്കിൽ നിർത്തിയ ട്രെയിനിൽ നിന്നും ഇറങ്ങിയോടിയ നാല് പേർ പൊലീസിൻ്റെ പിടിയിലായി. മഹാരാഷ്ട്രയിൽ നിന്നും ഇന്ന് കേരളത്തിലേക്ക് വന്ന സ്പെഷ്യൽ ട്രെയിനിലുണ്ടായിരുന്ന നാല് പേരാണ് സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങിയോടിയത്. കാസർകോട്ട് ജില്ലയിലെ ഉപ്പളയിലാണ് സംഭവം. 

മംഗലാപുരത്ത് നിന്നും കാസർകോടേക്ക് ദിശയിലേക്ക് വരികയായിരുന്ന ട്രെയിൻ ഉപ്പളയ്ക്ക് സമീപം മുന്നോട്ട് പോകാനുള്ള സിഗ്നൽ കാത്ത് ട്രാക്കിൽ നിർത്തിയ സമയത്താണ് നാല് പേർ ട്രെയിനിൽ നിന്നും ഇറങ്ങി ഓടിയത്.

മഹാരാഷ്ട്രയിൽ നിന്നും വന്ന സ്പെഷ്യൽ ട്രെയിനിലെ യാത്രക്കാർ ഇറങ്ങിയോടിയെന്ന വിവരം ലഭിച്ചതോടെ പൊലീസ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. ട്രെയിനിൽ നിന്നും ഇറങ്ങിയോടിയ നാല് പേരും ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി. 

തുടർന്ന് നാല് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള നിരീക്ഷണകേന്ദ്രത്തിലാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോയിപ്പാടി സ്വദേശിയായ ഷാജിയും മറ്റു നാല് പേരുമാണ് തീവണ്ടിയിൽ നിന്നുമിറങ്ങിയോടിയതെന്ന് പൊലീസ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി