രഹസ്യവിവരം ലഭിച്ച് പൊലീസെത്തി; ദമ്പതികൾ അടക്കം നാല് പേരെ പിടികൂടി, കാറിൽ കടത്താൻ ശ്രമിച്ചത് 100 ഗ്രാം എംഡിഎംഎ

Published : Jan 13, 2025, 01:35 PM IST
രഹസ്യവിവരം ലഭിച്ച് പൊലീസെത്തി; ദമ്പതികൾ അടക്കം നാല് പേരെ പിടികൂടി, കാറിൽ കടത്താൻ ശ്രമിച്ചത് 100 ഗ്രാം എംഡിഎംഎ

Synopsis

കോട്ടക്കണ്ണി സ്വദേശി ഷാനവാസ്‌ (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ്‌ സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട്: കാസർകോട് മഞ്ചക്കല്ലിൽ വൻ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ്‌ (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ്‌ സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്. നൂറ് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ആറ് ലക്ഷം രൂപ വില വരും. കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് ബോവിക്കാനം - ഇരിയണ്ണി റോഡിലെ മഞ്ചക്കലിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. മയക്കുമരുന്ന് കടത്ത് പിടിക്കപ്പെടാതിരിക്കാനായി ഷാനവാസ്‌ - ഷെരീഫ ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടിയുമായിട്ടായിരുന്നു സംഘത്തിൻ്റെ യാത്ര. ബംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ കടത്തിക്കൊണ്ട് വന്നത്. കണ്ണൂർ, കാസർകോട് ജില്ലയിൽ വിതരണം ചെയ്യാനായിരുന്നു ഇത്. സംഘം സഞ്ചരിച്ച കാറും ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ ഇതിന് മുമ്പും ഇത്തരത്തിൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. വിശദമായി അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.

Also Read:  രാത്രി ടാറ്റു ഷെഡ് വളഞ്ഞ് നിരീക്ഷിച്ചു, ഉറപ്പാക്കിയ ശേഷം 3 യുവാക്കളെ പിടികൂടി പൊലീസ്; പിടിച്ചെടുത്തത് എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു