പൊതുസ്ഥലത്ത് പുകവലി ചോദ്യം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥന് നാലംഗ സംഘത്തിന്റെ മർദ്ദനം

Web Desk   | Asianet News
Published : Sep 02, 2020, 03:19 PM IST
പൊതുസ്ഥലത്ത് പുകവലി ചോദ്യം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥന് നാലംഗ സംഘത്തിന്റെ മർദ്ദനം

Synopsis

കൊച്ചി കസ്റ്റംസ് പ്രിവൻറീവ് ഇൻസ്പെക്ടര്‍ സിദ്ധാര്‍ഥ് ചൗധരിക്കാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തിൻറെ മൊബൈൽ ഫോണ്‍ അക്രമിസംഘം തട്ടിയെടുത്തതായും പരാതിയുണ്ട്.

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ പ്രഭാതസവാരിക്കിറങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം മര്‍ദ്ദിച്ചു. കൊച്ചി കസ്റ്റംസ് പ്രിവൻറീവ് ഇൻസ്പെക്ടര്‍ സിദ്ധാര്‍ഥ് ചൗധരിക്കാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തിൻറെ മൊബൈൽ ഫോണ്‍ അക്രമിസംഘം തട്ടിയെടുത്തതായും പരാതിയുണ്ട്. 

അക്രമി സംഘത്തിലെ ഒരാളെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. ഏലൂര്‍ സ്വദേശിയായ ബോവിൻ ആണ് പിടിയിലായത്. മറ്റ് മൂന്ന് പേര്‍ക്കുള്ള തെരച്ചിൽ തുടരുകയാണ്. പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനാണ് അക്രമി സംഘം കസ്റ്റംസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

Read Also: സ്വര്‍ണ്ണക്കള്ളക്കടത്തില്‍ കോടിയേരി കുടുംബത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

24 മണിക്കൂറിൽ നിലപാട് തിരുത്തി, രഞ്ജിത്തിന്‍റെ വക്കാലത്ത് ഒഴിഞ്ഞ് സിനിമയിലെ ഐസിസി അംഗമായിരുന്ന അഭിഭാഷകൻ, വിവാദങ്ങൾക്ക് താത്പര്യമില്ലെന്ന് സിയാദ്
മുഹമ്മദ് റിയാസിന് വോട്ട് തേടി ബേപ്പൂരിൽ മുഖ്യമന്ത്രി, 'മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം നടത്തി', ബിജെപിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പിണറായി