കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതികളെ കണ്ടെത്താനായില്ല; തിരച്ചില്‍ വ്യാപകം

By Web TeamFirst Published Jul 23, 2020, 10:25 AM IST
Highlights

കുപ്രസിദ്ധ കുറ്റവാളിയായ നിസാമുദ്ദീൻ, ആഷിഖ്, ഗഫൂർ, ഷാനു എന്നിവരാണ് പ്രത്യേക സെല്ലിൽ നിന്ന് രക്ഷപ്പെട്ടത്. എറണാകുളം സ്വദേശിയായ നിസാമുദ്ദീൻ കൊലക്കേസ് പ്രതിയാണ്. 

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ക്രിമിനൽ കേസ് പ്രതികളെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് ക്രിമിനൽ കേസ് പ്രതികൾ ചാടിപ്പോയിത്. കൊലപാതകം, പിടിച്ചുപറി, ലഹരിമരുന്ന് കേസുകളിൽ പ്രതികളാണിവർ.

കുപ്രസിദ്ധ കുറ്റവാളിയായ നിസാമുദ്ദീൻ, ആഷിഖ്, ഗഫൂർ, ഷാനു എന്നിവരാണ് പ്രത്യേക സെല്ലിൽ നിന്ന് രക്ഷപ്പെട്ടത്. എറണാകുളം സ്വദേശിയായ നിസാമുദ്ദീൻ കൊലക്കേസ് പ്രതിയാണ്. ആഷിഖ്, ഗഫൂർ, എന്നിവർ പിടിച്ചുപറി, ലഹരിമരുന്ന് കേസുകളിലും പ്രതികളാണ്. പ്രതികളെ താമസിപ്പിക്കുന്ന മൂന്നാം വാ‍ർഡിലെ പ്രത്യേക സെല്ലിൽ നിന്ന് പൂട്ടുപൊളിച്ചാണ് ഇവർ രക്ഷപ്പെട്ടത്. പൊലീസ് സുരക്ഷയുള്ള വാർഡാണിത്.  പ്രതികൾക്കായി മലപ്പുറം, കണ്ണൂർ, വയനാട്, തൃശ്ശൂർ, കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുകയാണ്. എറണാകുളത്ത് പ്രതികൾ എത്തിയോയെന്നും പരിശോധിക്കുന്നുണ്ട്.

click me!