വ‍ർക്കലയിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; നാല് പേ‍ർ അറസ്റ്റിൽ

Published : Oct 04, 2024, 03:40 AM IST
വ‍ർക്കലയിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; നാല് പേ‍ർ അറസ്റ്റിൽ

Synopsis

പ്രതികളെ അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. താഴെ വെട്ടൂർ സ്വദേശികളായ യൂസഫ്, നെടുങ്കോട് വീട്ടിൽ ജവാദ്, മൂലക്കട മുക്കിൽ നിസാം എന്നു വിളിക്കുന്ന നിസ്സാമുദ്ദീൻ, നെടുങ്കണ്ട പുതിയ പാലത്തിൽ ജഹാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വർക്കല പൊലീസും ഡാൻസാഫ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് പിടികൂടിയത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.

READ MORE: പൊലീസ് വാഹനം തകർത്ത സംഭവം; മുഖ്യ പ്രതി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു