പൊലീസ് വാഹനം തകർത്ത സംഭവം; മുഖ്യ പ്രതി പിടിയിൽ

Published : Oct 04, 2024, 12:39 AM ISTUpdated : Oct 04, 2024, 12:53 AM IST
പൊലീസ് വാഹനം തകർത്ത സംഭവം; മുഖ്യ പ്രതി പിടിയിൽ

Synopsis

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു.

ആലപ്പുഴ: നഗരത്തിൽ പൊലീസ് വാഹനം അടിച്ചു തകർത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിലെ മുഖ്യ പ്രതി പൊലീസിന്റെ പിടിയിൽ. ആലപ്പുഴ പുന്നപ്ര വലിയ പറമ്പ് വീട്ടിൽ ഡെപ്പി എന്നു വിളിക്കുന്ന ഷിയാസിനെയാണ് (26) പൊലീസ് വണ്ടാനം ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ വാഹനം പ്രതിയുമായി ശവക്കോട്ട പാലത്തിൽ എത്തിയപ്പോഴാണ് മദ്യലരിയിലായിരുന്ന പ്രതികൾ വടി ഉപയോഗിച്ച് വാഹനം അടിച്ചു തകർത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. 

പ്രതിയായ ഷിയാസ് വണ്ടാനം ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് ഐഎസ്എച്ച്ഒ സജികുമാർ എസ്സിന്റെ നേതൃത്വത്തിൽ പൊലീസ് വണ്ടാനം ഭാഗത്ത് വെച്ച് പിടികൂടുകയായിരുന്നു. കേസിലെ ഒരു പ്രതിയായ ശ്യാം കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഐഎസ്എച്ച്ഒ സജികുമാർ എസ്, എസ് ഐ അനീഷ് കെ ദാസ്, റോബിൻസൺ, രാജീവ്, ബിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

READ MORE: ഇത് പ്രശ്നമാകുമോ? ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം, ഒപ്പം ചക്രവാതച്ചുഴിയും; കേരളത്തിൽ 7 ദിവസം മഴ സാധ്യത

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊട്ടാരക്കരയിൽ പാർട്ടി മാറ്റത്തെ ചൊല്ലി വാക്പോര്: കാലുമാറ്റത്തെ ആരും അംഗീകരിക്കില്ലെന്ന് ബാലഗോപാൽ; സരിൻ വന്നപ്പോൾ എന്തായിരുന്നു നിലപാടെന്ന് ഐഷ പോറ്റി
'ടി കെ ഗോവിന്ദൻ ജയിച്ചാൽ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് ഉറപ്പുണ്ടോ? നേതാക്കൾ അണികളെ ചതിച്ചു': വിതുമ്പി തളിപ്പറമ്പിലെ യുഡിഎഫ് വിമത സ്ഥാനാർഥി