
കൊല്ലം: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലം കുരീപ്പുഴ സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. അറസ്റ്റിലായവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍റെ രണ്ടാം ഭാര്യയാണ്.
പെണ്‍കുട്ടിക്ക് സ്വകാര്യ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടു പോയ ശേഷം കുളിമുറി ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടിയം എന്നീ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് വിവരം. സംഭവത്തില്‍ പങ്കുള്ള പത്തോളം പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അഞ്ചാലംമൂട് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു ലോഡ്ജ് ഉടമയെ ആണ് ആദ്യം പിടികൂടിയത്. പിന്നീട് അമ്മാവന്‍റെ ഭാര്യയെ ചോദ്യം ചെയ്ത പൊലീസ് ഇവരില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് മറ്റു രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി പെണ്‍കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam