കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ നാല് പേ‍ർ അറസ്റ്റിൽ

Published : Jan 27, 2021, 07:08 PM IST
കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ നാല് പേ‍ർ അറസ്റ്റിൽ

Synopsis

പ്രദേശത്തെ ചാരായ വാറ്റും മദ്യവിൽപനയും ചോദ്യം ചെയ്തതിനുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു

കണ്ണൂ‍ർ: കണ്ണൂർ ചെറുപഴശ്ശിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. പഴശ്ശി കിഴക്കയിൽ സുധീഷ്(40), ഇടവേലിക്കൽ സ്വദേശികളായ കെ പ്രമീഷ് (22), രോഹിത് (27), പുലിയങ്ങോട് സ്വദേശി ഇ പ്രബിൻ(26) എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ ചാരായ വാറ്റും മദ്യവിൽപനയും ചോദ്യം ചെയ്തതിനുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 13ന് രാത്രിയാണ് ചെറുപഴശ്ശി ബ്രാഞ്ച് സെക്രട്ടറി രാജേഷിന് വെട്ടേറ്റത്. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം