ചാർട്ടേഡ് വിമാനത്തിൽ സ്വർണക്കടത്ത്: കരിപ്പൂരിൽ നാല് പേർ പിടിയിൽ

By Web TeamFirst Published Jun 22, 2020, 12:00 PM IST
Highlights


ഇന്നു പുലർച്ചെ ഷാർജയിൽ നിന്നും എത്തിയ എയർ അറേബ്യയുടെ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണമാണ് പിടികൂടിയത്. 

കൊണ്ടോട്ടി: കൊവിഡ് പ്രതിസന്ധി മറയാക്കി സ്വർണക്കടത്ത് സജീവം. കരിപ്പൂരിൽ ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേരെ എയർ കസ്റ്റംസ് പിടികൂടി. രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരാണ് കസ്റ്റംസ് ഇൻ്റലിജൻസ്  പിടിയിലായത്. 

ഇന്നു പുലർച്ചെ ഷാർജയിൽ നിന്നും എത്തിയ എയർ അറേബ്യയുടെ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. ദുബായിൽ നിന്നും വന്ന ഫ്ലൈ ദുബായിയുടെ ചാർട്ടേഡ് വിമാനത്തിൽ നിന്നാണ് മറ്റു മൂന്ന് യാത്രക്കാരെ പിടികൂടിയത്. 

ഇവരും മിശ്രിത രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മൂന്ന് പേരിൽ നിന്നുമായി ഒന്നേകാൽ കിലോ സ്വർണം പിടികൂടി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയിൽ ഇളവുകൾ  സ്വർണക്കടത്ത് സംഘം ചൂഷണം ചെയ്യുന്നു എന്നതിൻ്റെ സൂചനയാണ് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് കിലോയോളം സ്വർണം പിടികൂടിയ സംഭവം. 

click me!