തിരുവനന്തപുരത്ത് നാല് പൊലീസുകാർക്ക് കുത്തേറ്റു; കുത്തിയത് മയക്കുമരുന്ന് കേസ് പ്രതി

Published : Mar 08, 2022, 06:17 PM ISTUpdated : Mar 08, 2022, 06:21 PM IST
തിരുവനന്തപുരത്ത് നാല് പൊലീസുകാർക്ക് കുത്തേറ്റു; കുത്തിയത് മയക്കുമരുന്ന് കേസ് പ്രതി

Synopsis

മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സംഭവം

തിരുവനന്തപുരം: മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് പൊലീസുകാർക്ക് കുത്തേറ്റത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെയാണ് അനസ് കുത്തിയത്.ശ്രീജിത്ത്,വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുകാർക്കാണ് കുത്തേറ്റത്. ഇവരിൽ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ പൊലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

അക്രമവിവരം അറിഞ്ഞ് കൂടുതൽ പൊലീസുകാർ എത്തി അനസിനെ കീഴ് പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളിൽ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്ക്വാഡിൽ ഉൾപ്പെട്ട പൊലീസുകാർക്കാണ് കുത്തേറ്റത്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു
'സർക്കാരിന് വൈകി വന്ന വിവേകം', തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രീണനമെന്നും വിമർശിച്ച് ക്രൈസ്‌തവ സഭാ നേതാക്കൾ; ഭിന്നശേഷി അധ്യാപക സംവരണ നിലപാടിൽ വിവാദം