വിദ്യാർത്ഥികൾക്കും അതിഥി തൊഴിലാളികൾക്കുമായി എത്തിച്ചത് നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ; തൂഫാനാക്കി പൊലീസ്

Published : Jun 11, 2026, 09:50 PM IST
four sacks of banned tobacco products seized in perumbavoor during operation tufan

Synopsis

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ കരൺ സരോജ് (20), വികാസ് സരോജ് (28), രാംനാഥ് ( 20), സദാം ഹുസൈൻ (25) എന്നിവരെ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് സമീപമുള്ള ബിൽഡിങ്ങിന്റെ ഒന്നാം നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

ബെംഗളൂരുവിൽ നിന്നാണ് ഇവർ കൊണ്ടുവന്നതെന്ന് പൊലീസിനോട് പറഞ്ഞു. വിദ്യാർത്ഥികൾക്കും അതിഥി തൊഴിലാളികൾക്കും ആണ് ഇവർ വില്പന നടത്തിക്കൊണ്ടിരുന്നത്. കൂടാതെ വിൽപ്പനക്കായി കൊണ്ടുവന്ന ഹെറോയിനുമായി 6 അസം സ്വദേശികളെയും കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ അനിൽകുമാർ എസ്ഐ ജോജോ ജോർജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം അട്ടിമറിച്ചു
ഭാര്യയെ തല്ലിയെന്ന പരാതിയിൽ തൃശൂരിലെ ബിജെപി നേതാവിനെതിരെ നരഹത്യാ ശ്രമത്തിന് കേസ്; 'മുഖത്തടിച്ചു, തല ഭിത്തിയിലിടിച്ചു'