
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിഥി തൊഴിലാളികളുമായി നാല് ട്രെയിനുകൾ കൂടി പുറപ്പെടും. തൃശ്ശൂർ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ പുറപ്പെടുക. എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് യാത്ര തിരിക്കുക. സംസ്ഥാനത്ത് നിന്ന് ഏഴായിരത്തോളം പേരാണ് ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.
ബിഹാര്‍ സ്വദേശികള്‍ക്കായി എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂവായിരത്തി അഞ്ഞൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒഡീഷ, ബിഹാര്‍ സ്വദേശികളെ മാത്രമാണ് ഈ ട്രെയിനുകളില്‍ കൊണ്ടുപോയത്.
തൃശ്ശൂരിൽ നിന്നും കണ്ണൂരിൽ നിന്നും വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിൻ പുറപ്പെടുക. ക്യാമ്പുകളിൽ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ തെരഞ്ഞെടുത്താകും യാത്രയാക്കുക. ഇതിനായി പ്രത്യേക രജിസ്ട്രേഷനും ഉണ്ടാകും. ഇന്നലെ അതിഥി തൊഴിലാളികളുമായി അഞ്ച് ട്രെയിനുകൾ കേരളത്തിൽ നിന്ന് പുറപ്പെട്ടിരുന്നു.