Latest Videos

നാലുവർഷ ബിരുദം: സർവ്വകലാശാലകളിൽ ഒരുക്കങ്ങൾ അതിദ്രുതം; ബോധവത്കരണത്തിന് 27ന് തുടക്കമെന്ന് മന്ത്രി ബിന്ദു

By Web TeamFirst Published May 25, 2024, 11:10 PM IST
Highlights

നാലുവർഷ ബിരുദം: സർവ്വകലാശാലകളിൽ ഒരുക്കങ്ങൾ അതിദ്രുതം; ബോധവത്കരണത്തിന് 27ന് തുടക്കമെന്ന് മന്ത്രി ബിന്ദു 

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിവിധ സർവ്വകലാശാലകൾ അതിദ്രുതം പൂർത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിവിധ സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് കോളേജ് പ്രിൻസിപ്പൽമാർക്കും അക്കാദമിക് കോർഡിനേറ്റർമാർക്കും പുതിയ സംവിധാനത്തെപ്പറ്റി അവബോധം നൽകുന്ന പരിപാടിയ്ക്ക് മെയ് 27ന് തുടക്കമാവുമെന്നും മന്ത്രി അറിയിച്ചു.   

കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ വളാഞ്ചേരി എം ഇ എസ് കെവീയെം കോളേജിലാണ് സംസ്ഥാനതല പരിപാടിയ്ക്ക് തുടക്കമാവുന്നത്. സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. എം കെ ജയരാജിന്റെ അധ്യക്ഷതയിൽ മന്ത്രി ഡോ. ആർ ബിന്ദു പരിപാടി ഉദ്‌ഘാടനംചെയ്യും. എം ഇ എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പ്രഭാഷണം നിർവ്വഹിക്കും. 

കാലിക്കറ്റ് സർവ്വകലാശാലയിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും പ്രിൻസിപ്പാൾമാരും അക്കാദമിക് കോർഡിനേറ്റർമാരും പരിപാടിയിൽ പങ്കെടുക്കും. കേരള സംസ്ഥാന ഹയർ എജുക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ അംഗങ്ങളായ ഡോ. കെ സുധീന്ദ്രൻ, ഡോ. ഷെഫീഖ് വി എന്നിവരുടെ അവതരണങ്ങൾ ഉണ്ടാവും. സർവ്വകലാശാല പ്രൊ-വൈസ് ചാൻസലർ, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

നാലുവർഷ ബിരുദ കോഴ്സിന്‍റെ ക്ലാസുകള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടക്കം,പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!