നാലുവർഷ ബിരുദ കോഴ്സിന്‍റെ ക്ലാസുകള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടക്കം,പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം

Published : Nov 01, 2023, 12:50 PM IST
നാലുവർഷ ബിരുദ കോഴ്സിന്‍റെ ക്ലാസുകള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടക്കം,പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം

Synopsis

മൂന്ന് വർഷം പൂർത്തിയാക്കിയ ശേഷം, വിദ്യാർത്ഥികൾക്ക്  റെഗുലർ ബിരുദം ലഭിക്കും.അടുത്ത വർഷം മുതൽ എല്ലാ സർവ്വകലാശാലകളിലും നാല് വർഷത്തെ ബിരുദ കോഴ്സുകൾ നടപ്പിലാക്കും

തിരുവനന്തപുരം: കേരളത്തിലെ ആദ്യ നാലുവർഷ ബിരുദ കോഴ്സിന്‍റെ  ക്ലാസുകൾ കേരള സർവ്വകലാശാലയിൽ ആരംഭിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് നാലുവർഷത്തെ ആർട്സ് ആൻഡ് സയൻസ് ഡിഗ്രി പ്രോഗ്രാം അവതരിപ്പിക്കുന്നത്. കാര്യവട്ടം കാമ്പസിൽ പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ നാലുവർഷത്തെ ബിഎ ഓണേഴ്സ് കോഴ്സുകൾ നടത്തും. പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശനം നടത്തിയത്. 30 സീറ്റുകളുള്ള കാര്യവട്ടത്തെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലാണ് ക്ലാസുകൾ നടക്കുക. 

അടുത്ത വർഷം മുതൽ എല്ലാ സർവ്വകലാശാലകളിലും നാല് വർഷത്തെ ബിരുദ കോഴ്സുകൾ നടപ്പിലാക്കും. കാര്യവട്ടം കാമ്പസിൽ ആരംഭിക്കുന്ന സെന്റർ ഫോർ അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡീസിന്റെ ഭാഗമാണ് ഈ നാലുവർഷ കോഴ്സുകൾ .അടുത്ത വർഷം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബയോസയൻസ് പ്രോഗ്രാമിന്‍റെ  മാതൃകയിൽ കേരളം 15 അത്യാധുനിക കോഴ്സുകൾ അവതരിപ്പിക്കും.

മൂന്ന് വർഷം പൂർത്തിയാക്കിയ ശേഷം, വിദ്യാർത്ഥികൾക്ക് ഒരു റെഗുലർ ബിരുദം ലഭിക്കും, അതേസമയം നാല് വർഷം പൂർത്തിയാക്കുന്നവർക്ക് ഒരു ഗവേഷണ ഘടകത്തോട് കൂടിയ ബിഎ ഓണേഴ്സ് ബിരുദം ലഭിക്കും.ഗവേഷണാത്മക പ്രവർത്തനങ്ങൾ, ഇന്‍റേൺഷിപ് എന്നിവയ്ക്കാണ് നാലാം വർഷം ഊന്നൽ നൽകുക

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K