കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്, 4 പേര്‍ അറസ്റ്റില്‍

By Web TeamFirst Published Aug 17, 2022, 9:40 PM IST
Highlights

ഡിവൈഎഫ്ഐ  യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്‍റെ വീടിന് നേരെ തിങ്കളാഴ്ചയായിരുന്നു ബോംബേറ്. 

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന്  നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ നാല് യുവാക്കൾ പിടിയിൽ. അമൽ, എബിൻ, അരുൺ,  ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് മാഫിയ സംഘത്തിൽപ്പെട്ടവരാണ് ഇവർ എന്ന് ചേവായൂർ  പൊലീസ് പറഞ്ഞു. ഡിവൈഎഫ്ഐ  യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്‍റെ വീടിന് നേരെ തിങ്കളാഴ്ചയായിരുന്നു ബോംബേറ്. വീടിന്‍റെ സിറ്റൗട്ടില്‍ ഉണ്ടായിരുന്ന കസേരക്കും വസ്ത്രങ്ങള്‍ക്കും തീ പിടിച്ചു. വീട്ടുകാര്‍ ഇറങ്ങി വന്നപ്പോഴേക്കും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് മാഫിയക്കെതിരായി പ്രദേശത്ത് ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.

 

ലഹരിക്കടിമകൾ, കൊലയിലേക്ക് നയിച്ചത് ലഹരി ഇടപാടിലെ തർക്കം? പ്രതിയും സഹായിയും പിടിയിൽ, ബാഗിൽ എംഡിഎംഎയും കഞ്ചാവും

ലഹരി മരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്ലാറ്റ് കൊലയിലേക്ക് നയിച്ചതെന്ന സംശയത്തില്‍ പൊലീസ്. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഈ ഇടപാടിലെ ത‍ർക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രതി അ‍ര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്നും കാസർകോട് പൊലീസ് പിടികൂടുമ്പോൾ ലഹരി പദാര്‍ത്ഥങ്ങളും ബാഗിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രതി അർഷാദിന് എതിരെ കൊണ്ടോട്ടിയിൽ ഒരു മോഷണകേസ് കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പക്ഷേ കൊല നടന്നത്  രണ്ടു ദിവസം  മുൻപാണെന്നാണ് പൊലീസ് നിഗമനം. കാസ‍ര്‍കോട് നിന്നും അർഷാദിന്റെ സഹായിയും  പിടിയിലായിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ  അശ്വന്താണ് അര്‍ഷാദിനെ രക്ഷപ്പെടാൻ  സഹായിച്ചത്. പിടികൂടിയപ്പോൾ ഇരുവരുടേയും  കയ്യിൽ ലഹരി  പദാർത്ഥങ്ങൾ ഉണ്ടായിരുന്നു. അർഷാദിന്റെ ബാഗിൽ നിന്നും കഞ്ചാവും എംഡിഎം എയും പിടികൂടിയിട്ടുണ്ടെന്നും ഈ കേസിലെ നടപടിക്രമങ്ങൾക്ക് ശേഷമാകും പ്രതിയെ കൊച്ചിയിലേക്ക് എത്തിക്കുകയെന്നും പൊലീസ് അറിയിച്ചു. 

കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോഡ് വച്ചാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് എളുപ്പത്തിൽ പൊലീസെത്തിയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അ‍ര്‍ഷാദിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവ‍ര്‍ ലൊക്കേഷൻ. ഇതോടെ ഇയാൾ വടക്കൻ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു. സംഘം ചേർന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്റെ വലയിലായത്. 

 

tags
click me!