തമിഴ്, മലയാളം പാട്ടുകള്‍ പാടുന്ന ആഫ്രിക്കന്‍ തത്തയെ കാണാനില്ല; സഹായമഭ്യര്‍ത്ഥിച്ച് ഉടമ...

By Web TeamFirst Published Aug 3, 2020, 3:09 PM IST
Highlights

തമിഴും മലയാളവും പാട്ടുകള്‍ പാടുന്ന തത്തയെ ആണ് കാണാതായിരിക്കുന്നത്.

തമിഴും മലയാളവും പാട്ടുപാടുന്ന അപ്പു എന്ന് പേരുള്ള ആ തത്തയെ അന്വേഷിക്കുകയാണ് ഉടമയായ ഫാദര്‍ റെക്സ്. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ആഫ്രിക്കന്‍ ഗ്രേ തത്തയെ കാണാതാവുന്നത് ശനിയാഴ്‍ചയാണ്. അപ്പു പാട്ട് പാടും അതും തമിഴിലും മലയാളത്തിലും പാടും. മറ്റ് മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്‍ദം അനുകരിക്കുകയും ചെയ്യും. 

ഫാ. ജോസഫ് അറക്കപ്പറമ്പില്‍ കളമശ്ശേരി ലിറ്റില്‍ ഫ്ലവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്‍റെ അസോ. ഡയറക്ടറും സൗണ്ട് എഞ്ചിനീയറിംഗ് ഡിപാര്‍ട്‍മെന്‍റ് തലവനുമാണ്. ഒരു പാട്ട് പഠിക്കുന്നതിനിടയില്‍ പെട്ടെന്ന് പറന്നുപോവുകയായിരുന്നു തത്ത. അടുത്തെവിടെയെങ്കിലും കാണുമെന്ന് കരുതിയില്ലെങ്കിലും കണ്ടെത്താനായില്ല എന്ന് ഫാ. റെക്സ് പറയുന്നു. ഒരുപാട് സുഹൃത്തുക്കളെയൊക്കെ വിളിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. 

മൂന്നുവര്‍ഷം മുമ്പാണ് പക്ഷികളോടുള്ള ഫാ. റെക്സിന്‍റെ ഇഷ്‍ടത്തെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് ഒരു സുഹൃത്ത് അപ്പുവിനെ സമ്മാനമായി നല്‍കിയത്. അദ്ദേഹം തന്നെയാണ് അവനെ പാടാനും അനുകരിക്കാനുമെല്ലാം പഠിപ്പിച്ചത്. ആറ് മാസം പ്രായമായപ്പോള്‍ ഒരിക്കല്‍ അപ്പുവിനെ കാണാതായിരുന്നു. എന്നാല്‍, ഒരാഴ്‍ചയ്ക്ക് ശേഷം ഒരു സുഹൃത്തിന്‍റെ സഹായത്തോടെ അദ്ദേഹം അവനെ കണ്ടെത്തി. എല്ലായ്പ്പോഴും ഒരു സുഹൃത്തിനെ പോലെ അപ്പുവിനെ അദ്ദേഹം കൂടെ കൂട്ടാറുണ്ട്.

എത്രയും പെട്ടെന്ന് അപ്പുവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഫാ. റെക്സ്. നിങ്ങളിലാരെങ്കിലും അപ്പുവിനെ കാണുകയാണെങ്കില്‍ അദ്ദേഹത്തെ വിളിച്ചറിയിക്കാം. നമ്പര്‍: 8589894949. 

"

click me!