
കൊച്ചി: കോടതി മുറ്റത്തുവെച്ച് തന്ത്രപരമായി വിലങ്ങഴിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതികളെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. എറണാകുളം തൃക്കാക്കരയിലാണ് സംഭവം. മോഷണക്കേസിലെ പ്രതികളായ ആസാം സ്വദേശികളാണ് രക്ഷപെടാൻ ശ്രമിച്ചത്
ആസാം സ്വദേശികളായ പ്രസാൻ ഭോറ, ബിലാൽ എന്നിവരാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി പരിസരത്തുവെച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചത്. ഒരാളെ കോടതി മുറ്റത്തുവെച്ച് തന്നെ പിടികൂടി. രണ്ടാമൻ കോടതിയുടെ പിന്നാമ്പുറത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് ഇയാൾ പിടിയിലായത്. തുടർന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
അതിഥി തൊഴിലാളികളായി കേരളത്തിൽ എത്തിയ ഇരുവരും പിന്നീട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. വയറിങ് ചെമ്പു കമ്പികൾ മോഷ്ടിക്കുകയായിരുന്നു പതിവ്. തൃക്കാക്കരയ്ക്കടുത്ത് നിർമാണം നടക്കുന്ന വീട്ടിലെ വയറിങ് സാമഗ്രികളാണ് മോഷ്ടിച്ചത്. പിന്നീട് ആലുവ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമ്പോഴാണ് രക്ഷപെടാൻ ശ്രമിച്ചത്.
ഇരു പ്രതികളുടെയും കൈവലിങ്ങ് പരസ്പരം ബന്ധിപ്പിച്ചാണ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ രക്ഷപെടാനുളള തന്ത്രം പ്രതികൾ മുൻകൂട്ടി ആസുത്രണം ചെയ്തിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇവർ തന്നെ കൈവിലങ്ങ് അഴിച്ചാണ് ഓടിപ്പോയത്. എന്നാൽ അവിടെ വെച്ചു തന്നെ പിടിയിലാവുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam