കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാവും

By Web TeamFirst Published May 10, 2019, 6:17 AM IST
Highlights

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി  തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ  ലൈംഗീകമായി  പീഡിപ്പിക്കൽ ഉൾപ്പടെ ആറു  വകുപ്പുകളാണ്  ഫ്രാങ്കോ മുളയ്ക്കലിനെതിരെ  ചുമത്തിയിരിക്കുന്നത്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം  ചെയ്ത  കേസിൽ ബിഷപ്പ്  ഫ്രാങ്കോ  മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകും. പാലാ  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേറ്റിനു മുൻപിലാണ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകുക. നേരത്തെ കേസിൽ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

തുടർ നടപടികളുടെ ഭാഗമായി  ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് വീണ്ടും ജാമ്യമെടുക്കും.തുടർന്ന് കേസ്കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും. അതിനു ശേഷമാകും കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടേയും പകർപ്പും പ്രതിഭാഗത്തിന് നൽകുക.

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി  തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ  ലൈംഗീകമായി  പീഡിപ്പിക്കൽ ഉൾപ്പടെ ആറു  വകുപ്പുകളാണ്  ഫ്രാങ്കോ മുളയ്ക്കലിനെതിരെ  ചുമത്തിയിരിക്കുന്നത്. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളാണുള്ളത്.

click me!