സൗകര്യങ്ങളൊരുക്കി; വിമാനം വൈകിയതിലുള്ള യാത്രക്കാരുടെ പ്രതിഷേധം അവസാനിച്ചു

Published : May 09, 2019, 10:46 PM IST
സൗകര്യങ്ങളൊരുക്കി; വിമാനം വൈകിയതിലുള്ള യാത്രക്കാരുടെ പ്രതിഷേധം അവസാനിച്ചു

Synopsis

അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും  നോമ്പ് തുറക്കാനുള്ള സൗകര്യം പോലും അധികൃതർ ഒരുക്കിയില്ലെന്നും ആരോപിച്ചായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്കുള്ള  സൗദി എയർലൈൻസ് വിമാനം വൈകിയതിനെതിരെ യാത്രക്കാർ നടത്തിയ പ്രതിഷേധം അവസാനിച്ചു. യാത്രക്കാർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഇന്ന് വൈകീട്ട് 6.50ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനത്തിന്‍റെ യാത്ര സാങ്കേതിക തകരാറിനെ തുടർന്ന് നാളെ വെളുപ്പിന് ഒരു മണിയിലേക്ക് മാറ്റിയിരുന്നു. സമയം മാറ്റിയ വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നു എന്നാണ് വിമാനക്കമ്പനിയുടെ വാദം. എന്നാൽ അത്തരമൊരു അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും  നോമ്പ് തുറക്കാനുള്ള സൗകര്യം പോലും അധികൃതർ ഒരുക്കിയില്ലെന്നുമായിരുന്നു യാത്രക്കാരുടെ പരാതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റിട്ടയർ ചെയ്യുന്നതിന് മുമ്പ് തന്നാലാവുന്നതെല്ലാം ചെയ്യാൻ ശ്രമിച്ച പ്രധാനാധ്യാപിക, വാൽപ്പാറ അപകടത്തിന്‍റെ നടുക്കം മാറാതെ നാട്ടുകാർ
പണയം വച്ച സ്വർണം തിരികെ നൽകിയില്ല, ഫിനാൻസ് ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു, സഹോദരങ്ങൾ പിടിയിൽ