
കൊച്ചി: ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ നിലവിൽ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പണം ആവശ്യപ്പെട്ടതിനും, വാങ്ങിയതിനും തെളിവില്ലെന്നാണ് പൊലീസിന്‍റെ റിപ്പോർട്ടില്‍ പറയുന്നത്. കുടുംബ കോടതി കേസിൽ നിന്നും പിന്മാറാൻ സൈബി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കോതമംഗലം സ്വദേശിയുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസാണ് അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തത്. പരാതിക്കാരന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബ കോടതിയിൽ ഉൾപ്പടെ ഭാര്യ നൽകിയ കേസ് പിൻവലിക്കാം എന്ന് പറഞ്ഞാണ് സൈബി പണം വാങ്ങിയത്. പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിൻവലിച്ചുവെങ്കിലും കുടുംബ കോടതിയിലെ കേസ് പിൻവലിക്കാൻ തയാറായില്ലെന്നാണ് പരാതി. പാസ്പോർട്ട് തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam