മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി അബ്‌ദുറഹിമാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ; 'മുന്നറിയിപ്പ് മന്ത്രി അവ​ഗണിച്ചു'

Published : Sep 22, 2026, 07:22 AM IST
V Abdurahman

Synopsis

മെസ്സിയെ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രിയെ എസ്ഐടിക്ക് മുന്നിൽ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹിമാൻ തിരുത്തിയില്ലെന്ന് അഡീഷണൽ പിഎസ് ആയിരുന്ന ജിആർ രമേശ് മൊഴി നൽകി

തിരുവനന്തപുരം: മെസ്സിയെ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻകായികമന്ത്രിയെ എസ്ഐടിക്ക് മുന്നിൽ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹിമാൻ തിരുത്തിയില്ലെന്ന് അഡീഷണൽ പിഎസ് ആയിരുന്ന ജിആർ രമേശ് മൊഴി നൽകി. ടെണ്ടറില്ലാതെ സ്പോൺസറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചെന്നും മൊഴിയിൽ പറയുന്നു. എസ്ഐടിയുടെ ചോദ്യം ചെയ്യയിലാണ് മൊഴി നൽകിയത്.

എയ്ഡഡ് കോളേജ് അധ്യാപികയുടെ സേവനത്തിന് എതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മന്ത്രി ചെവികൊണ്ടില്ല. മന്ത്രിയുടെ സുഹൃത്ത് എന്ന നിലയിൽ മെയിലുകൾ കൈകാര്യം ചെയ്യാൻ അനുവദിച്ചു. മന്ത്രിയുടെ സ്വന്തം ഇഷ്ടം പോലെ വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചുവെന്നും മൊഴിയിലുണ്ട്. പ്രൈവറ്റ് സെക്രട്ടറി സത്യപാലും റഹ്മാനെതിരെ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. റിപ്പോർട്ടറെ സ്പോൺസർ ആക്കാനുള്ള തീരുമാനം മന്ത്രിയുടെതെന്ന് സത്യപാലൻ പറഞ്ഞു. ടെണ്ടറില്ലാതെ സ്പോൺസറെ വെക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. എന്നാൽ മന്ത്രി തന്നിഷ്ടം പോലെ പ്രവർത്തിച്ചു. ആന്റോയുടെ ക്രിമിനൽ പശ്ചാത്തലവും റഹ്മാൻ അവഗണിച്ചെന്നും സത്യപാലൻ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സീസൺ മുന്നൊരുക്കങ്ങളിൽ അപാകത; അരവണ പ്രതിസന്ധിയിൽ ആശങ്ക, നിർമാണ ജോലികൾ പൂർത്തിയായില്ല
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാ വിവാദത്തിൽ കടുപ്പിച്ച് പ്രതിപക്ഷം; ഇത് മുതലാളിമാരുടെ സർക്കാരെന്ന് പി രാജീവ്