
കൊച്ചി: മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെയാണെന്നും കൂട്ടിച്ചേര്‍ത്തു.
എസ്ഐടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡ്. മെസിയുടെ പേരിൽ നടന്നത് വലിയ തട്ടിപ്പാണ് ഇത്. റെയ്ഡ് എവിടെ എന്നതിൽ തീരുമാനം പൊലീസുന്റേതെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടത് കാലത്ത് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ എത്ര നടപടി ഉണ്ടായി എന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരായുള്ള കേസും റെയ്ഡും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അതേസമയം, മാസപ്പടി കേസില്‍ വീണയുടെ ഡയറിയിലെ കണക്കുകളുടെ കാര്യത്തിൽ പിണറായിയും റിയാസും നൽകുന്നത് പരസ്പര വിരുദ്ധ വിശദീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡിയുടെ കത്ത് സർക്കാർ പരിശോധിക്കുകയാണ്. തീരുമാനം ഉടനെന്നും വി ഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. വൈദ്യുതി പരിഹരിക്കാൻ അതിവേഗ നടപടികൾ എടുക്കുന്നുണ്ട്. ദീർഘ കാല ഹ്രസ്വ കാല കരാറിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 30 രൂപക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam