സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ചിലവ് സർക്കാർ കെഎസ്ആർടിസിക്ക് നൽകും

Published : Jun 08, 2026, 11:24 AM IST
CP John

Synopsis

ഈ മാസം 10ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ അന്തിമ തിരുമാനമുണ്ടാകും.

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ഈ മാസം 10ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ അന്തിമ തിരുമാനമുണ്ടാകും. എപിഎൽ, ബിപിഎൽ, സാമ്പത്തിക, സാമൂഹിക വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും സൌജന്യം ലഭിക്കും. ട്രാൻസ് ജെൻഡേഴ്സിനും സൌജന്യമായി യാത്ര ചെയ്യാം. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി അറിയിച്ചു.  

ഓർഡിനറിയിൽ പദ്ധതി നടപ്പാക്കുമ്പോൾ ബാധ്യത വരിക 712 കോടതിയോളം രൂപയാണ്. എല്ലാ ബസുകളിലും നടപ്പാക്കുകയാണെങ്കിൽ 1300 കോടിയുടെ ബാധ്യതയുണ്ടാകും. നിലവിൽ പെൻഷൻ സാലറിയിനത്തിൽ പോലും സർക്കാരിൽ നിന്നും സഹായം തേടുന്ന കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്നും ഈ തുക നൽകാൻ കഴിയില്ല. സർക്കാർ പദ്ധതിയായതിനാൽ ഈ തുക സർക്കാർ നൽകുമെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് ആശങ്ക ആവശ്യമില്ലെന്നും മന്ത്രി വിശദീകരിച്ചു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലിസിലെ പുഴുക്കുത്തുകള്‍ തുറന്നെഴുതി മുൻ ഡിജിപി എ ഹേമചന്ദ്രൻ,'അധികാരത്തിൻ്റെ വഴി,അനീതിയുടെയും' സർവ്വീസ് സ്റ്റോറി ആഭ്യന്തരമന്ത്രി പ്രകാശനം ചെയ്യും
അളിയൻ ബെന്നി തോമസിൻ്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണോയെന്ന് ചോദ്യം; സണ്ണി ജോസഫ് മറുപടി നൽകാതെ ഒഴിഞ്ഞുമാറി