
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് ശതമാനമുയർത്താൻ കൂടുതൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിങ് ബൂത്തിലെത്താൻ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യൂബർ ആപ്പിൽ സൗജന്യയാത്ര സൗകര്യമൊരുക്കും. രണ്ട് കിലോമീറ്റർ വരെ സൗജന്യമായി വോട്ടർമാർക്ക് യാത്ര ചെയ്യാം.കാർ,ഓട്ടോ,ബൈക്ക് സേവനങ്ങൾ ഉപയോഗപ്പെടുത്താം.പോളിഗ് ബൂത്തുകളുടെ ലൊക്കേഷനുകൾ യൂബർ ആപ്പിൽ രേഖപ്പെടുത്തും. കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ ഹൽവ നൽകാനും കമ്മീഷൻ തീരുമാനിച്ചിരുന്നു. ജില്ലകളിൽ ഇരുനൂറ് കന്നിവോട്ടർമാർക്കാണ് ഹൽവ നൽകുക. എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam