
തിരുവനന്തപുരം: സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ ഇനിമുതല്‍ സൗജന്യവൈഫൈ. എല്ലാ ജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിലാണ് വൈഫൈ ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളില്‍ വൈഫൈ ലഭ്യമാക്കും. പൊതു ജനങ്ങൾക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജിബി വരെ വൈഫൈ ഉപയോഗിക്കാനാകും. ഇതിനായി 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായിട്ടുണ്ട്. മറ്റുള്ളവ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ ആണ് വൈഫൈ ലഭ്യമാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയിൽ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവിൽ ലഭ്യമായ ഇടങ്ങൾ സംബന്ധിച്ച വിവരങ്ങൾ www.itmission.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ് .
പൊതു ജനങ്ങൾക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും തികച്ചും സൗജന്യമായി ദിവസേന ഒരു ജിബി വരെ വൈഫൈ ഉപയോഗിക്കാനാകും. 10 എംബിപിഎസ് വേഗതയില്‍ വൈഫൈ ലഭ്യമാകും. വൈഫൈ ഓൺ ചെയ്തു മൊബൈൽ നമ്പർ കൊടുത്തു ലോഗിൻ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇൻറർനെറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. കെഫൈയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഐ ടി മിഷന്റെ ഫേസ്ബുക്ക് പേജില്‍https://www.facebook.com/keralastateitmission/ ലഭ്യമാണ്. വിവിധ സർക്കാർ സേവനങ്ങളും വിവരങ്ങളും അനുബന്ധകാര്യങ്ങളും തികച്ചും സുതാര്യവും അനായാസവുമായി ജനങ്ങൾക്ക് ലഭ്യമാക്കാന്‍ സൗജന്യ വൈഫൈ പദ്ധതിയിലൂടെ കഴിയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam