കൊവിഡ് കേസുകൾ കൂടി: കണ്ണൂരിൽ ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി

By Web TeamFirst Published Apr 25, 2021, 8:55 PM IST
Highlights

കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  154 ആയി.

കണ്ണൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിയന്ത്രണം കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിൻ്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താല്കാലികമായി നിർത്തിയതായി സൂപ്രണ്ട് അറിയിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  154 ആയി. ഇന്ന് 83 പേർക്ക് ആണ്  രോഗം സ്ഥിരീകരിച്ചത്.10 പേർ ജയിൽ ജീവനക്കാരാണ്. ഇന്നലെ അന്തേവാസികൾ ഉൾപ്പടെ  71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ഞൂറ് പേരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട് . 
 

click me!