
തിരുവനന്തപുരം: പൊലീസുകാർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ കലാപ ആഹ്വാനം നടത്തിയതിനാണ് Cr.229 /2021 പ്രകാരം കേസെടുത്തിരിക്കുന്നത്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റിട്ടിരിക്കുന്നത്.
പൊലീസുകാരുടെ മക്കൾ പുറത്തിറങ്ങുമ്പോൾ അവരെ വണ്ടി കയറ്റിക്കൊല്ലണമെന്നായിരുന്നു യുവാവിന്റെ കമൻറ്. ഈ കമന്റിന് ലൈക്കടച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
7 ലൈക്കിന് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ..😢 സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം ...
Posted by Kerala Police on Sunday, April 25, 2021
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam