മൂന്നു വർഷത്തെ പ്രണയം; കൂത്താട്ടുകുളം സ്വദേശി റിനുവിന് വരനായി ഫ്രഞ്ചുകാരൻ തിയോ...

Published : Jul 16, 2023, 08:08 PM ISTUpdated : Jul 16, 2023, 08:14 PM IST
മൂന്നു വർഷത്തെ പ്രണയം; കൂത്താട്ടുകുളം സ്വദേശി റിനുവിന് വരനായി ഫ്രഞ്ചുകാരൻ തിയോ...

Synopsis

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മണ്ണത്തൂരിന്‍റെ മരുമകനായി ഫ്രഞ്ച് സ്വദേശി തിയോ. 

എറണാകുളം: എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മണ്ണത്തൂരിന്‍റെ മരുമകനായി ഫ്രഞ്ച് സ്വദേശി തിയോ. മണ്ണത്തൂർ സ്വദേശി റിനു ജോർജിനെയാണ് തിയോ അഗ്രിഗർ ഗിയോ ഡിയാഗോ വിവാഹം കഴിച്ചത്. കാക്കൂർ സെന്‍റ് മേരീസ് യാക്കോബായ പള്ളിയിലായിരുന്നു വിവാഹ ചടങ്ങ്. മൂന്ന് വർഷത്തെ കാനഡയിലെ പ്രണയകാലം. രണ്ട് വ്യത്യസ്ത ദേശക്കാർ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ സംസ്കാരങ്ങളും സമന്വയിച്ചു. എട്ട് മാസം മുമ്പ് ഫ്രാൻസിലായിരുന്നു വിവാഹം. പിന്നാലെ കേരളത്തിലും യാക്കോബായ രീതികൾ പിന്തുടർന്ന് മാംഗല്യം.

കേരളത്തെ ഇഷ്ടപ്പെടുന്ന തിയോയുടെ താത്പര്യമായിരുന്ന റിനുവിന്‍റെ നാട്ടിലും ചടങ്ങുകൾ വേണമെന്നത്. കൂഴൂർപുത്തൻപുരയിൽ ജോർജ് ജോണിന്റെയും തിരുമാറാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ആലീസ് ജോർജിന്റെയും മകളാണ് റിനു.  വരൻ മുണ്ടും ജുബ്ബയും ധരിച്ചെത്തിയപ്പോൾ തിയോയുടെ ബന്ധുക്കളും വേഷം കൊണ്ട് മലയാളികളായി. കാനഡയിലെ മോൺട്രിയലിലാണ് റിനു ജോലി ചെയ്യുന്നത്. റിനു ജോലിചെയ്യുന്ന സ്ഥാപനത്തിൽ എച്ച്ആർ മാനേജരാണ് തിയോ.

 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം