
ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയയുടെ ശരീരത്തിലുടനീളം മർദനമേറ്റ മുറിവുകളും പാടുകളുമെന്ന് കുടുംബം. അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ അനമിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. യുവതിയെ മതപരിവർത്തനത്തിന് യുവാവ് നിരന്തരം പ്രേരിപ്പിച്ചിട്ടും പെൺകുട്ടി അതിന് തയ്യാറായില്ലെന്ന് ബന്ധു പറയുന്നു. സഹപാഠി അതിക്രൂരമായാണ് മർദിച്ചതെന്നും ബന്ധു പറഞ്ഞു. കാല് മുതൽ തല വരെ ചതവുകൾ ഉണ്ടായിരുന്നു. കൊലപാതക കാരണം എന്താണെന്ന് അറിയില്ല. സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് ലാപ് ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മലയാളി വിദ്യാർത്ഥിനിയായ സാവരിയ കൊല്ലപ്പെട്ടത്. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam