തന്റെ കൈകൾ ശുദ്ധമാണെന്നും കോടതിക്ക് എന്തും പറയാമെന്നും അതിനെ ചോദ്യം ചെയ്യാൻ താനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയലക്ഷ്യ കേസിൽ താൻ ഒരു കക്ഷിയല്ല. പ്രോസിക്യൂഷൻ അനുമതിക്കെതിരെ നിയമനടപടികളിലേക്ക് കടക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. കോടതിക്ക് എന്തും പറയാമെന്നും അതിനെ ചോദ്യം ചെയ്യാൻ താനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിലെ കോടതിയലക്ഷ്യ കേസിൽ താൻ ഒരു കക്ഷിയല്ല. പ്രോസിക്യൂഷൻ അനുമതിക്കെതിരെ നിയമനടപടികളിലേക്ക് കടക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശക്തമായ പ്രതിഷേധത്തിന് ഐ.എൻ.ടി.യു.സി.

കൊറോ ഹെൽത്ത് കമ്പനിയിലെ ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ അന്താരാഷ്ട്ര ട്രേഡ് യൂണിയൻ വഴി ഉൾപ്പെടെയുള്ള ഇടപെടലുകൾ നടത്തുന്നത് ആലോചിക്കുമെന്ന് ആർ. ചന്ദ്രശേഖരൻ അറിയിച്ചു. രാജ്യത്തെ നിലവിലുള്ള തൊഴിൽ നിയമങ്ങൾക്ക് കമ്പനി പുല്ലുവിലയാണ് കൽപ്പിക്കുന്നത്. മാനേജ്‌മെന്റുമായി നടത്തുന്ന ചർച്ചകളിൽ അനുകൂലമായ ഒരു ധാരണ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഐ.എൻ.ടി.യു.സി. തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.