എഐ സാങ്കേതികവിദ്യ വഴി സുഹൃത്തിൻ്റെ വീഡിയോ കോൾ; കോഴിക്കോട്ടെ പരാതിക്കാരന് പണം തിരിച്ചു കിട്ടി

Published : Jan 06, 2024, 07:30 PM IST
എഐ സാങ്കേതികവിദ്യ വഴി സുഹൃത്തിൻ്റെ വീഡിയോ കോൾ; കോഴിക്കോട്ടെ പരാതിക്കാരന് പണം തിരിച്ചു കിട്ടി

Synopsis

തട്ടിപ്പ് നടത്തി പണം ട്രാൻസ്ഫർ ചെയ്ത ചൂതാട്ട സംഘത്തിന്റെ അക്കൗണ്ട് പൊലീസ് മരിവിപ്പിച്ചിരുന്നു. കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ അക്കൗണ്ടിൽ നിന്ന് പരാതിക്കാരന്റെ പണം തിരികെ നൽകിയത്. 

കോഴിക്കോട്: കോഴിക്കോട്ടെ ഡീപ് ഫേക്ക് കേസിൽ പരാതിക്കാരന് പണം തിരിച്ചു കിട്ടി. പാലാഴി സ്വദേശി രാധാകൃഷ്ണന്റെ 4000 രൂപയാണ് തിരികെ കിട്ടിയത്. തട്ടിപ്പ് നടത്തി പണം ട്രാൻസ്ഫർ ചെയ്ത ചൂതാട്ട സംഘത്തിന്റെ അക്കൗണ്ട് പൊലീസ് മരിവിപ്പിച്ചിരുന്നു. കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ അക്കൗണ്ടിൽ നിന്ന് പരാതിക്കാരന്റെ പണം തിരികെ നൽകിയത്. 

കഴിഞ്ഞ ജൂലൈ 9നാണ് കേസിന്നാസ്പദമായ സംഭവം. എഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിനെ തുട‍ർന്ന് പൊലീസ് കുറ്റവാളികളെ പിടികൂടുകയായിരുന്നു. 

മൈലപ്ര കൊലപാതകം;ജയിലി‌ൽവച്ച് ആസൂത്രണം, പിടിയിലായ മുരുകൻ കൊടുംകുറ്റവാളി, നിർണായകമായി ഓട്ടോ ഡ്രൈവറുടെ അറസ്റ്റ്

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്