15 മീറ്റര്‍ ആഴമുള്ള കുളത്തിലേക്ക് കൂട്ടുകാര്‍ താഴ്ന്നു; ചിന്തിക്കാൻ പോലും സമയമില്ലായിരുന്നു, മുങ്ങിയെടുത്തത് ഈ കൈകൾ

Published : Jun 18, 2025, 03:00 PM ISTUpdated : Jun 18, 2025, 03:04 PM IST
Malappuram students

Synopsis

കൊടിഞ്ഞിയിൽ കുളത്തിൽ വീണ രണ്ട് വിദ്യാർത്ഥിനികളെ മൂന്ന് കുട്ടികൾ രക്ഷപ്പെടുത്തി. 

 മലപ്പുറം: ഒട്ടും കാത്തുനിന്നില്ല, ഈ മൂവർ സംഘം മുങ്ങിയെടുത്തത് രണ്ട് ജീവനുകളാണ്. അപകടത്തിൽ പരിക്കേറ്റ് മുങ്ങിത്താഴ്ന്ന വിദ്യാർഥിനികളെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റിയ മിടുക്കൻമാരാണിപ്പോൾ നാട്ടിലെ ഹീറോസ്. കൊടിഞ്ഞി കടുവാളൂർ സ്വദേശി കിഴുവീട്ടിൽ അബ്ബാസ്-ഫാത്തിമ ദമ്പതികളുടെ മകൻ അൻസിൽ (13), കടുവാളൂർ ഒറ്റിപ്പടത്തിൽ അബുവിന്റെ മകൻ മുഹമ്മദ് സഹദ് (13), വെന്നിയൂർ കൊടിമരം കൊയപ്പ കോലോത്ത് അബ്ദുൽ ഗഫുർ-പത്തൂർ സറീന ദമ്പതികളുടെ മകൻ ഷാസിൻ മുഹമ്മദ് (13) എന്നിവരാണ് മാതൃകാപരമായ മനസാന്നിധ്യത്തിന് പ്രശംസ ഏറ്റുവാങ്ങുന്നത്.

കടുവാളൂർ ഒറ്റത്തിങ്ങൽ സിദ്ദീഖിന്റെ മകൾ മുസ്ലിഫ(15), ഒറ്റത്തിങ്ങൽ ഉസ്മാന്റെ മകൾ റിഫ്ത (13) എന്നിവരെയാണ് മരണക്കയത്തിൽനിന്ന് മൂവരും ചേര്‍ന്ന് ജീവിത ത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കൊടിഞ്ഞി കടുവാളൂർ കുറ്റിയത്ത് കുളത്തിലായിരുന്നു നാടിനെ നടുക്കിയ അപകടം. സംഭവത്തിൽ മുസ്ലിഫ(15), ഒറ്റത്തിങ്ങൽ റിഫ്ത (13), കിഴുവീട്ടിൽ അൻസിൽ (13), പത്തൂർ മുഹമ്മദ് റസീൻ (11), ഒറ്റിപ്പടത്തിൽ മുഹമ്മദ് സഹദ് (13), പയക്കര അന്നത്ത് (14), വെന്നിയൂർ കൊടിമരം കൊയപ്പ കോലോത്ത് ഷെഹ്‌സിൻ (13) എന്നിവർക്ക് പരിക്കേറ്റിരുന്നു.

ഇവർ കുളിച്ചുകൊണ്ടിരിക്കെ തൊട്ടടുത്ത് എഴുവൻതൊടി മൊയ്തീൻകുട്ടിയുടെ വീടിന്റെ അടുക്കളഭാഗവും മുറ്റത്തിന്റെ ഭിത്തിയുമടക്കം തകർന്ന് കുളത്തിൽ പതിക്കുകയായിരുന്നു. ഭിത്തിയുടെ കല്ല് തലയിൽവീണ് ഗുരുതര പരിക്കേറ്റ മുസ്ലിഫയും റിഫ്തയും പതിനഞ്ച് മീറ്റ റോളം താഴ്ചയുള്ള കുളത്തിലേക്ക് താഴ്ന്നു. എന്നാൽ, തലക്ക് സാരമായി പരിക്കേറ്റ അൻസിലും സഹദും ഷാസിൻ മുഹമ്മദും തങ്ങളുടെ പരിക്ക് കാര്യമാക്കാതെ ഇരുവരെയും പിടിച്ച് കരയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം നാട്ടുകാർക്കിടയിൽ മൂവർക്കും ഹീറോ പരിവേഷമാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'