തൃക്കാക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ യുവാവിനെ റോഡിൽ മർദിച്ചെന്ന് പരാതി
കൊച്ചി: തൃക്കാക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ യുവാവിനെ റോഡിൽ മർദിച്ചെന്ന് പരാതി. സിപിഒ നിർമൽകുമാറിനെതിരെയാണ് പരാതി. മുളന്തുരുത്തി സ്വദേശി ജോയൽ എന്ന യുവാവിനെ റോഡിൽ വച്ച് മർദിച്ചെന്നാണ് പരാതി. ജോയലിന്‍റേയും പൊലീസുകാരന്‍റേയും വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞിരുന്നു. തുടർന്നാണ് മർദനം നടന്നത്. പിന്നീട് സംഭവത്തില്‍ നാട്ടുകാർ ഇടപെടുകയായിരുന്നു. ഓഫീസർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ജോയലിനെ തൃക്കാക്കര മുനിസിപ്പൽ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.



