റീല്‍സ് താരം ആതിര മുതല്‍ യൂട്യൂബര്‍ 'ചെകുത്താന്‍' വരെ; സോഷ്യല്‍ മീഡിയ താരങ്ങളുടെ തെരഞ്ഞെടുപ്പ്

Published : Mar 25, 2026, 12:50 PM IST
Athira and chekuthan

Synopsis

വീഡിയോകള്‍ക്കും റീല്‍സിനും വ്ളോഗിനും കൊടുക്കുന്ന ലൈക്ക് വോട്ടാക്കാന്‍ അവര്‍ക്ക് കഴിയുമോ? അത്തരം ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം ലഭിക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്.

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങള്‍ തെരഞ്ഞെടുപ്പ് വേദിയില്‍ ഇറങ്ങിയാല്‍ എങ്ങനെയുണ്ടാകും? അവരുടെ വീഡിയോകള്‍ക്കും റീല്‍സിനും വ്ളോഗിനും കിട്ടുന്ന ലൈക്ക് വോട്ടാക്കാന്‍ അവര്‍ക്ക് കഴിയുമോ? അത്തരം ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം ലഭിക്കാന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. സിനിമാ താരങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും യൂട്യൂബര്‍മാരും വരെ സ്ഥാനാര്‍ത്ഥികള്‍ ആകുന്ന തെരഞ്ഞെടുപ്പ് കൂടിയായി ഇത് മാറുകയാണ്.

ഏറ്റുമാനൂരില്‍ ഇന്‍ഫ്‌ളുവന്‍സറായ ആതിര ഡി നായർ

ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ആതിര ഡി. നായരാണ്. സാങ്കേതിക കാരണങ്ങളാല്‍ ഏറ്റുമാനൂരില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടിവന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പുതിയ സ്ഥാനാര്‍ത്ഥിയെ ട്വിന്‍റി 20 പ്രഖ്യാപിക്കുകയായിരുന്നു. 

ആദ്യം നിശ്ചയിച്ച വീണാ നായരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് ആതിര ഡി. നായരെ നിശ്ചയിച്ചത്. 25 വയസ് പ്രായമുള്ള ആതിര എന്‍.ഡി.എ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്. ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയും സംരംഭകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ആതിര കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയും ചെയ്തിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടര വര്‍ഷം മാന്നാനം കെ. ഇ. സ്‌കൂളില്‍ അധ്യാപികയുമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 26കെ ഫോളോവേഴ്സും ആതിരക്കുണ്ട്.

തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ 'ചെകുത്താന്‍'

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങിയിരിക്കുകയാണ് യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ്. സൂക്ഷ്മ പരിശോധനയില്‍ അജു അലക്സിന്‍റെ പത്രിക സ്വീകരിച്ചു. സിനിമാ താരങ്ങൾ അടക്കം പ്രമുഖ വ്യക്തികൾക്കെതിരെ മോശം പരാമ‍ർശം നടത്തി പൊലീസ് കേസ് അടക്കം നേരിട്ട വ്യക്തിയാണ് അജു അലക്സ്.

തിരുവല്ല മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള മത്സരമെന്നാണ് അജു അലക്സ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും അവയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് മുൻഗണന. തകർന്നു കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണം, സർക്കാർ ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും നിലവാരം ഉയർത്തൽ, കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തൽ എന്നിവയാണ് പ്രഥമ ലക്ഷ്യങ്ങളെന്നും അജു അലക്സ് പറയുന്നു.

ലൈക്കുകള്‍ വോട്ടാകുമോ?

ഇന്നത്തെ യുവതലമുറ സമൂഹ മാധ്യമങ്ങളില്‍ സജ്ജീവമാണ്, ഇത്തരം ഇന്‍ഫ്‌ളുവന്‍സര്‍മാരെയും യൂട്യൂബര്‍മാരെയും ഫോളോ ചെയ്യുന്നവര്‍ തന്നെയാണ്. പക്ഷേ വ്യക്തമായ രാഷ്ട്രീയ ചിന്താഗതിയും നിലപാടുകളും ഉള്ളവര്‍ കൂടിയാണ് ഇന്നത്തെ തലമുറ. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളുടെ യൂട്യൂബ് വീഡിയോകള്‍ക്കും റീല്‍സിനും വ്ളോഗിനും കിട്ടുന്ന ലൈക്ക് തെരഞ്ഞെടുപ്പില്‍ വോട്ടായി കിട്ടുമോ എന്നത് കാത്തിരുന്ന് തന്നെ കാണാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫർണിച്ചർ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മര ഉരുപ്പടികളിൽ തീ പടർന്നു, നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവില്‍
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല, താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല