തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി ആവിഷ്കരിച്ച മൈക്രോ പ്ലാൻ പദ്ധതിക്കായി തുക അനുവദിച്ചു. പദ്ധതിക്കായി നാല് കോടി 21 ലക്ഷത്തി മുപ്പതിനായിരത്തി ഇരുനൂറ്റി അമ്പത് (4,21,30,250) രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചിരിക്കുന്നത്. ദുരന്തബാധിതരായ കുടുംബങ്ങളുടെ ഉപജീവനത്തിനും സ്വയം തൊഴിൽ കണ്ടെത്തലിനുമായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചിട്ടുള്ളത്.
ഈ പദ്ധതി പ്രകാരം ദുരന്തബാധിതരായ ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായമായി ലഭിക്കുന്നത്. ബാധ്യതകളില്ലാതെ സ്വയം തൊഴിൽ ചെയ്യുന്നതിനായി നൽകുന്ന പൂർണ്ണമായും തിരിച്ചടവില്ലാത്ത സാമ്പത്തിക സഹായമാണിത്. നേരത്തെ, മൈക്രോ പ്ലാൻ ധനസഹായ തുക വേഗത്തിൽ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദുരന്തബാധിതർ കുടുംബശ്രീ ഓഫീസിൽ എത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുടുംബങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്. സ്വയം തൊഴിൽ കണ്ടെത്താൻ സഹായകരമാകുന്ന ഈ തുക ദുരന്തബാധിതരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam