അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം; ഡെൽനയുടെ മൃതദേഹം സംസ്കരിച്ചു; അരുംകൊലയുടെ ഞെട്ടൽ മാറാതെ കറുകുറ്റി

Published : Nov 06, 2025, 07:41 PM IST
child death

Synopsis

അമ്മ കുഞ്ഞിനെ അമ്മൂമ്മക്ക് അരികില്‍ കിടത്തി അടുക്കളയില്‍ പോയി ഭക്ഷണമെടുത്ത് അഞ്ച് മിനിറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ കണ്ടത് ഒരമ്മയും കാണാന്‍ പാടില്ലാത്ത രംഗം.

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അരുംകൊല ചെയ്ത കേസില്‍ അമ്മൂമ അറസ്റ്റില്‍. 60കാരിയായ എല്‍സിയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. മാനസിക വിഭ്രാന്ത്രിയാണോ കൊലയിലേക്ക് നയിച്ചതെന്ന അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച കുഞ്ഞിന്‍റെ മൃതദേഹം വൈകിട്ട് നാല് മണിയോടെ എടക്കുന്ന സെന്‍റ് ആന്‍റണീസ് പള്ളിയില്‍ സംസ്കരിച്ചു.

കുഞ്ഞു ശവപ്പെട്ടികള്‍ക്ക് ഭാരം കൂടുമെന്നാണ്. കറുകുറ്റിയിലെ വീട്ടിലാകെ സങ്കടഭാരം നിറച്ച് ഡെല്‍ന മറിയം സാറ ഇന്നവിടെയെത്തി. അവസാനമായി. അച്ഛന്‍, അമ്മ, അമ്മൂമ്മ അപ്പൂപ്പന്‍, ചേട്ടന്‍, അവര്‍ക്കിടയില്‍ കുഞ്ഞുപുഞ്ചിരിയുമായി ആറ് മാസം മുന്‍പ് ജനിച്ചുവീണ പെണ്‍കുഞ്ഞ്. അമ്മൂമ്മയുടെ കൊടുംക്രൂരതയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് പിഞ്ചു ജീവന്‍ പിടഞ്ഞുവീണത്. കയ്യില്‍ കത്തി കരുതി കു‍ഞ്ഞിന്‍റെ കഴുത്തില്‍ അമര്‍ത്തി ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു 60കാരിയായ എല്‍സി എന്ന് പൊലീസ്. അമ്മ കുഞ്ഞിനെ അമ്മൂമ്മക്ക് അരികില്‍ കിടത്തി അടുക്കളയില്‍ പോയി ഭക്ഷണമെടുത്ത് അഞ്ച് മിനിറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ കണ്ടത് ഒരമ്മയും കാണാന്‍ പാടില്ലാത്ത രംഗം.

ചോരയില്‍ കുളിച്ച് കിടക്കുന്ന കുഞ്ഞിനരികില്‍ അമ്മൂമ്മ സ്ഥലകാല ബോധമില്ലാതെ പെരുമാറുന്നു. ചോര പടര്‍ന്ന കത്തി അരികില്‍. കുഞ്ഞിന്‍റെ അമ്മയുടെ നിലവിളി കേട്ട് അകത്തേക്ക് ഓടിയെത്തിയ അച്ഛന്‍റ ആന്‍റണി ചോരയില്‍ കുളിച്ച കുഞ്ഞുമായി റൂമില്‍ നിന്ന് പുറത്തേക്ക് ഓടി. നിലവിളികേട്ട് അയല്‍വാസി ഓടിയേത്തി കുഞ്ഞുമായി ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും എട്ട് കിലോമീറ്റര്‍ അപ്പുറമുള്ള ആശുപത്രിയിലെത്തും മുന്‍പേ കുഞ്ഞ് ജീവിന്‍ വെടിഞ്ഞിരുന്നു. ചോരയാകെ വാര്‍ന്നുപോയി. അമ്മൂമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസിന് കത്തി കണ്ടെത്താന്‍ സാധിച്ചു. രാത്രിയോടെയാണ് എല്‍സിയാണ് കുഞ്ഞിനെ കൊന്നതെന്ന് ഉറപ്പിച്ചത്.

കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവും ചോര വാര്‍ന്നുപോയതുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. സോഡിയം കുറഞ്ഞാല്‍ മാനസിക പ്രശ്നമുണ്ടാകുന്ന ആളാണ് എല്‍സി എന്ന് വീട്ടുകാര്‍ പറയുന്നു, വിഷാദത്തിന് ചികിത്സ തേടുന്നയാളാണെന്നും വിവരമുണ്ട്. എന്നാല്‍ ഇതെല്ലാമാണോ കൊലയിലേക്ക് നയിച്ചതെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല അന്വേഷണസംഘം. ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത എല്‍സിയെ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി, കോടതിയില്‍ ഹാജരാക്കി ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ