
കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ തുടരുന്നതിനിടെ സ്പോൺസറായ ആർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണമെന്ന് പൊലീസിൽ പരാതി. സൈറ്റ് ഓഫീസായി പ്രവർത്തിച്ച മുറികളുടെ പൂട്ട് തല്ലിതകർത്താണ് മോഷണമെന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസ് കുത്തിത്തുറന്ന് രേഖകൾ പരിശോധിച്ചതായും ചില രേഖകളും മൊബൈൽ ചാർജറും നഷ്ടപ്പെട്ടുവെന്നും പരാതിയിലുണ്ട്. ജിസിഡിഎ ആണ് സ്പോൺസർക്ക് വേണ്ടി കൊച്ചി പൊലീസിന് പരാതി നൽകിയത്. സ്പോൺസറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിസിഡിഎ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam