'കോൺ​ഗ്രസിൽ പിന്നാക്കക്കാരെ വളരാൻ അനുവദിക്കുന്നില്ല'; കൊടിക്കുന്നിൽ സുരേഷിനെതിരെ ജി രതികുമാർ

By Web TeamFirst Published Sep 16, 2021, 5:13 PM IST
Highlights

കൊടിക്കുന്നിൽ സുരേഷ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറി. അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണം. പാർട്ടിയിൽ പിന്നാക്കക്കാരെ വളരാൻ കൊടിക്കുന്നിൽ അനുവദിക്കുന്നില്ലെന്നും രതികുമാർ ആരോപിച്ചു.

തിരുവനന്തപുരം: കെപിസിസി വർക്കിം​ഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരെ ആരോപണവുമായി കോൺ​ഗ്രസ് വിട്ട  ജി രതികുമാർ രം​ഗത്ത്. കൊടിക്കുന്നിൽ സുരേഷ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറി. അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണം. പാർട്ടിയിൽ പിന്നാക്കക്കാരെ വളരാൻ കൊടിക്കുന്നിൽ അനുവദിക്കുന്നില്ലെന്നും രതികുമാർ ആരോപിച്ചു.

കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ജി രതികുമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ഇന്നലെയാണ് സിപിഎമ്മിൽ ചേർന്നത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുദേവന് ഒപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. കോൺഗ്രസ് വിട്ടെത്തിയ രതികുമാറിന് അർഹമായ സ്ഥാനം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

Read Also: രതികുമാർ സിപിഎമ്മിൽ, 'വേണുഗോപാലും കൊടിക്കുന്നിലും കോൺഗ്രസിനെ ബിജെപിയിലെത്തിക്കുന്നുവെന്ന് വിമർശനം

കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത്. 

Read Also: കെപി അനില്‍കുമാറിന് സിപിഎം ജില്ല സമ്മേളന സംഘാടനത്തിന്‍റെ രക്ഷാധികാരിയായി ആദ്യ ചുമതല

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!