'പാർട്ടിയെ തകർക്കുന്നത് തലപ്പത്തുള്ളവർ'; സിപിഎമ്മിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ജി സുധാകരൻ

Published : May 25, 2026, 10:22 PM IST
G Sudhakaran

Synopsis

പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നും സിപിഎമ്മിൽ ആത്മവിമർശനമില്ലെന്നും ജി സുധാകരൻ. സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ലാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നും അതുകൊണ്ടാണ് താൻ പാർട്ടി അംഗത്വം പുതുക്കാതിരുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കി.

ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ജി സുധാകരൻ എംഎൽഎ. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നും സിപിഎമ്മിൽ ആത്മവിമർശനമില്ലെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ലാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നും അതുകൊണ്ടാണ് താൻ പാർട്ടി അംഗത്വം പുതുക്കാതിരുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കി. തങ്ങൾ പാർട്ടിയിൽ ചേർന്ന കാലത്തെ പാർട്ടിയല്ല ഇപ്പോഴുള്ളതെന്നും പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ എന്നും ജി സുധാകരൻ വിമര്‍ശിച്ചു. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക എന്നിവയാണ് ഇപ്പോൾ പാർട്ടിക്കുള്ളിലുള്ളത്. പ്രസംഗങ്ങൾ കൊണ്ട് മാത്രം വോട്ട് കിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്ലസ് വൺ പ്രവേശനം; 9 ജില്ലകളിൽ സീറ്റ് കൂട്ടി, അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി
എസ്പിസി കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല