ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ്, അല്ലെങ്കിൽ ഒരു ബിജെപിക്കാരനെ ഞാൻ എന്‍റെ പടിക്കൽ കയറ്റുമോ: ജി സുധാകരന്‍

Published : Dec 05, 2024, 05:50 PM ISTUpdated : Dec 05, 2024, 06:09 PM IST
ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ്, അല്ലെങ്കിൽ ഒരു ബിജെപിക്കാരനെ ഞാൻ എന്‍റെ പടിക്കൽ കയറ്റുമോ: ജി സുധാകരന്‍

Synopsis

മറ്റു പാർട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല.കൂടിക്കാഴ്ച ദുരുദ്ദേശത്തോടെയാണെങ്കിൽ മാത്രമേ ചോദ്യമുള്ളൂ

കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണനെ തള്ളി ജി സുധാകരന്‍. സുധാകരന് പാതി ബിജെപി മനസ്സാണെന്ന പരാമര്‍ശത്തിനാണ് മറുപടി. ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ്. അല്ലെങ്കിൽ ഒരു ബിജെപിക്കാരനെ താൻ വീടിന്‍റെ പടിക്കൽ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. തന്‍റേയും ഭാര്യയുടേയും മനസ്സ് ഗോപാലകൃഷ്ണൻ എങ്ങനെ പറയും. കേരളത്തിൽ അയാളെ അങ്ങനെ പറയുവെന്നും അദ്ദേഹം പരിഹസിച്ചു. സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും സിപിഎമ്മില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ബിജെപിയുടെ നിലപാടിനോട് സുധാകരന് പകുതി യോജിപ്പാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു

ജി സുധാകരന്‍റെ പാതി മനസ് ബിജെപിക്കൊപ്പം, മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളെന്ന് ബിഗോപാലകൃഷ്ണന്‍

കെ സി വേണുഗോപാലിനെ കണ്ടാൽ എന്താ കുഴപ്പമെന്നും ജി സുധാകരന്‍ ചോദിച്ചു. മറ്റു പാർട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല.കൂടിക്കാഴ്ച ദുരുദ്ദേശത്തോടെയാണെങ്കിൽ മാത്രമേ ചോദ്യമുള്ളൂ. തന്നെ ക്ഷണിക്കാൻ മാത്രം മണ്ടനല്ല കെ സി വേണുഗോപാലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് എന്ന് വാക്ക് താൻ പറഞ്ഞതല്ല. അവിടത്തെ ഒരു നേതാവ് ആണ് അങ്ങനെ പറഞ്ഞത്. അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല.

അമ്പലപ്പുഴ ഘടകത്തിന് തോന്നിയതല്ല. ഒരു നേതാവിന് തോന്നിയതാണ്. തനിക്ക് വിഷമമില്ല. 40 വർഷത്തിലധികമായി പാർട്ടി സമ്മേളനങ്ങൾക്ക് നേതൃത്വം നൽകുന്നു. തിരുത്തൽ പ്രവർത്തി പാർട്ടി മുൻപും നടത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ നടത്തണം. അതു പറയുമ്പോൾ പാർട്ടിക്ക് എതിരാണ് എന്ന് പറയുന്നത്  ഒരു വിഭഗം മാധ്യമങ്ങളും പാർട്ടിയിൽ നുഴഞ്ഞുകയറിയ ചില പൊളിറ്റിക്കൽ ക്രിമിനൽസും ആണെന്നും ജി സുധാകരന്‍ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ