രാഷ്ട്രീയ തന്തയില്ലായ്മ, കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ സഖാക്കളുടെ ആക്രമണം തള്ളി ജിസുധാകരൻ

Published : Mar 15, 2025, 02:02 PM ISTUpdated : Mar 15, 2025, 02:41 PM IST
രാഷ്ട്രീയ തന്തയില്ലായ്മ, കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ സഖാക്കളുടെ ആക്രമണം തള്ളി ജിസുധാകരൻ

Synopsis

സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല.അവർ പാർട്ടി വിരുദ്ധർ, അവന്‍റെയൊക്ക അമ്മായി അപ്പന്‍റേയും അപ്പുപ്പന്‍റേയും ഗ്രൂപ്പാണത്

ആലപ്പുഴ: കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം തള്ളി ജിസുധാകരൻ രംഗത്ത്.രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത്.അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നിൽ.സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല.അത് മുഴുവൻ കള്ളപ്പേരാണ് .അവർ പാർട്ടി വിരുദ്ധരാണ്, അവന്‍റെയൊക്ക അമ്മായി അപ്പന്‍റേയും അപ്പുപ്പന്‍റേയും ഗ്രൂപ്പാണത്.പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യം.കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല.അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്.പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച് അഭിനന്ദിച്ചത്.മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അല്ലാതെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ പിണറായിക്ക് എതിരല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ട്.താൻ പിണറായി വിരുദ്ധൻ ആകേണ്ട കാര്യം എന്താണ്.അങ്ങനെ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ.മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും.തന്‍റെയടുത്ത് പരീക്ഷണങ്ങൾ ഒന്നും ആവശ്യമില്ല.അതിന്‍റെ  കാലം കഴിഞ്ഞു.താൻ ഇനി മുഖ്യമന്ത്രി ആകാൻ ഇല്ല, മന്ത്രി ആകാൻ ഇല്ല ഒന്നിനും ഇല്ല.പാർട്ടി മെമ്പർ ആയി കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കും.അഭിപ്രായം പറയുക എന്നത് കമ്മ്യൂണിസ്റ്റ് കാരന്‍റെ  ജീവശ്വാസം ആണെന്നും അദ്ദേഹം പറഞ്ഞു

 

 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി