മോഹൻലാലിൻ്റെ ദൃശ്യം 3 വൻ പ്രീ-റിലീസ് ഹൈപ്പ് നേടിയിരുന്നു

ജോര്‍ജുകുട്ടി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനും ദൃശ്യം എന്ന ഫ്രാഞ്ചൈസിക്കും ഒട്ടേറെ പ്രത്യേകതകളുണ്ട്. മറുഭാഷകളിലേക്ക് ഇത്രയും റീമേക്കുകള്‍ നടന്ന മറ്റൊരു മലയാള ചിത്രം ഉണ്ടായിട്ടില്ല എന്നതാണ് അതില്‍ പ്രധാന കാര്യം. ലോകത്ത് എവിടെ പോയാലും ദൃശ്യത്തെക്കുറിച്ച് ആരെങ്കിലുമൊക്കെ ചോദിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും ജനപ്രീതിയുള്ള ഫ്രാഞ്ചൈസി ആയതിനാല്‍ത്തന്നെ അതിന്‍റെ മൂന്നാം ഭാഗം വന്‍ പ്രീ റിലീസ് ഹൈപ്പ് ആണ് നേടിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ നാളെയാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ഇത് പ്രകാരം ചിത്രം ഒരു ശ്രദ്ധേയ ബോക്സ് ഓഫീസ് റെക്കോര്‍ഡും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

2026 ല്‍ ഇതുവരെയുള്ള മലയാളം റിലീസുകളില്‍ ഏറ്റവും മികച്ച ആ​ഗോള ഓപണിം​ഗ് എന്ന നേട്ടം റിലീസിന് മുന്‍പേ സ്വന്തമാക്കിയിരിക്കുകയാണ് ദൃശ്യം 2. പേട്രിയറ്റ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ ചിത്രം നേടിയ ആ​ഗോള കളക്ഷന്‍ 29.1 കോടി ആയിരുന്നു. ഇതാണ് റിലീസിന് മണിക്കൂറുകള്‍ ശേഷിക്കെ അഡ്വാന്‍സ് ബുക്കിം​ഗിലൂടെ മാത്രം ദൃശ്യം 3 മറികടന്നിരിക്കുന്നത്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം രാത്രി 8 മണിയോടെ ദൃശ്യം 3 ഈ നേട്ടം കൈവരിച്ചു. ഇതിലൂടെ 2026 ലെ മലയാളം റിലീസുകളില്‍ ഏറ്റവും മികച്ച ഓപണിം​ഗ് എന്ന നേട്ടം കൂടിയാണ് ദൃശ്യം 3 സ്വന്തമാക്കിയിരിക്കുന്നത്.

അത് മാത്രമല്ല, എക്കാലത്തെയും ഏറ്റവും വലിയ മോളിവുഡ് ഓപണിം​ഗ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട് നിലവില്‍ ദൃശ്യം 3. പേട്രിയറ്റിനെ പിന്തള്ളിയതോടെയാണ് ഈ നേട്ടം. ചിത്രം ആദ്യ ദിനത്തിലേക്കുള്ള അഡ്വാന്‍സ് ബുക്കിം​ഗിലൂടെ 30 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനത്തിലേക്കുള്ള ഫൈനല്‍ പ്രീ സെയില്‍ 31- 33 കോടി റേഞ്ചില്‍ എത്തുമെന്നാണ് ട്രാക്കര്‍മാരില്‍ ചിലര്‍ പറയുന്നത്. ഇത് അതിലും വര്‍ധിച്ചാലും അത്ഭുതമില്ല. ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്ത് മണിക്കൂറില്‍ 17,000 ല്‍ അധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം നാളെ പ്രദര്‍ശനം ആരംഭിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming