കുഴപ്പക്കാരനെങ്കില്‍ ആനയെ എഴുന്നള്ളിക്കരുത്, അപകടമില്ലാതെ നോക്കേണ്ടത് കളക്ടര്‍: ജി. സുധാകരന്‍

By Asianet MalayalamFirst Published May 10, 2019, 11:39 AM IST
Highlights

നിയമാനുസരണമാണ് ഉല്‍സവത്തിനും കാര്യങ്ങള്‍ നടക്കേണ്ടത്. ക്രമസമാധാനപാലനം അതില്‍ പ്രധാനപ്പെട്ടതാണ്. അപകടം ഉണ്ടാവാതെ നോക്കേണ്ടത് ജില്ലാ കലക്ടറുടെ ചുമതലയാണ്. 

ആലപ്പുഴ: തെച്ചിക്കോട്ട് രാമചന്ദ്രന്‍ നേരത്തെ  കുഴപ്പമുണ്ടാക്കിയ ആനയാണെങ്കില്‍ അതിനെ എഴുന്നള്ളിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്ന് മന്ത്രി ജി സുധാകരന്‍. ഇളക്കമുള്ള ആനയാണെങ്കില്‍ ജനക്കൂട്ടത്തിലേക്ക് വിടരുത്. പൊതുജനത്തിന്‍റെ സുരക്ഷയാണ് പ്രധാനം. നിയമപ്രകാരം മാത്രമേ ആനയെ പങ്കെടുപ്പിക്കാന്‍ പറ്റൂ എന്നും അതിന്‍റെ പൂര്‍ണ്ണ അധികാരം ജില്ലാ കലക്ടര്‍ക്കാണെന്നും മന്ത്രി ജി സുധാകരന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. 

നിയമാനുസരണമാണ് ഉല്‍സവത്തിനും കാര്യങ്ങള്‍ നടക്കേണ്ടത്. ക്രമസമാധാനപാലനം അതില്‍ പ്രധാനപ്പെട്ടതാണ്. അപകടം ഉണ്ടാവാതെ നോക്കേണ്ടത് ജില്ലാ കലക്ടറുടെ ചുമതലയാണ്. നിമയപ്രകാരം മാത്രമേ ആനയെ ഉല്‍സവത്തില്‍ പങ്കെടുപ്പിക്കാന്‍ പറ്റൂ. അതിന്‍റെ പൂര്‍ണ്ണ അധികാരം കലക്ടര്‍ക്കാണെന്നും ജി സുധാകരന്‍ പറഞ്ഞു. നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നും അനാവശ്യ വാശികാട്ടി പൊതുജനത്തിന് അപകടം വരുത്തുന്ന ഒന്നും ആരും ചെയ്യരുതെന്നും മന്ത്രി ജി സുധാകരന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.

click me!