
തിരുവനന്തപുരം: എറണാകുളം വടക്കൻ പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുത ടവർ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം വൈദ്യുതി മന്ത്രി എം എം മണി തള്ളി. ആശങ്കകൾ അറിയിക്കാൻ വൈകിയെന്ന് മന്ത്രി ശാന്തിവനം സംരക്ഷണ സമിതിയെ അറിയിച്ചു. ഉന്നയിച്ച ആശങ്കകൾ പരിഗണിക്കാമെന്നും എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനാവില്ലെന്നും മന്ത്രി സംരക്ഷണ സമിതി ഭാരവാഹികളോട് പറഞ്ഞു. ശാന്തി വനത്തിന്റെ ഉടമ മീനാ മേനോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കാണാനെത്തിയത്.
ശാന്തി വനത്തിൽ ടവർ സ്ഥാപിക്കുന്നതിന് എതിരായ സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മന്ത്രി സമരക്കാരെ കണ്ടത്. ചർച്ചക്ക് ശേഷം വികാരധീനയായാണ് മീനാ മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശാന്തിവനം സന്ദർശിക്കാൻ ആവശ്യപ്പെട്ടപ്പോൾ സമയമില്ല എന്നാണ് മന്ത്രി പറഞ്ഞതെന്ന് മീന മേനോൻ പറഞ്ഞു. മന്ത്രിയിൽ വിശ്വാസമുണ്ടെന്നും വിവരങ്ങൾ അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും ശാന്തിവനം സംരക്ഷണ സമിതി കൺവീനർ കുസുമം ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam