
ആലപ്പുഴ: അമ്പലപ്പുഴയിലെ വോട്ടുകളിലെ വൻ ഭൂരിപക്ഷത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ജി സുധാകരൻ. കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികൾ ആക്കിയവർക്കുള്ള മറുപടിയാണിതെന്ന് ആദ്യ പ്രതികരണം. കുറെ പേരുടെ വകയാണ് സിപിഎം എന്ന് കരുതിയവർക്കുള്ള മറുപടിയാണിത്. ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന പഴയ വാക്യം ചിന്തിച്ചവർക്ക് മറുപടിയാണിത്. ജനകീയ സ്വതന്ത്രൻ ആയിട്ടാണ് ആണ് താൻ മത്സരിച്ചതെന്നും ഏറ്റവും വലിയ മതേതര പാർട്ടി ആയ കോൺഗ്രസ് പിന്തുണച്ചുവെന്നും ജി സുധാകരൻ. മുസ്ലിം ലീഗ് മതേതര നിലപാടുള്ള കക്ഷിയാണ്. മുസ്ലിം സമുദായം പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് പിന്തുണ തണൽ ആയി പരിരക്ഷ നൽകിയെന്നും എല്ലാ പ്രവർത്തനവും നടത്തിയത് കോൺഗ്രസ് ആണെന്നും ജി സുധാകരന്റെ പ്രതികരണം. പണം മുടക്കിയതും കോൺഗ്രസ് തന്നെയാണ്. സിപിഎം പ്രവർത്തകരെ ആരും നിയന്ത്രിക്കാനില്ലെന്നും കന്നുകാലികളെ അഴിച്ചുവിട്ടത് പോലെ കുറെ എണ്ണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചെറ്റ എന്ന് വിളിച്ചു. ചെറ്റക്കുടികൾ താമസിക്കുന്നവരുടെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അവർക്കു വേണ്ടിയാണ് പാർട്ടി നിലകൊണ്ടത്. സിപിഎം ഒരു ശിഖണ്ടിയെന്നും ജി സുധാകരൻ പ്രതികരിച്ചു. ഇപ്പൊ അത് കമ്മ്യൂണിസ്റ്റ് ആണോയെന്നും ജി സുധാകരൻ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam