അമിതപ്രതീക്ഷയും ചതിച്ചു, വാസവനെ കാക്കാതെ ഇടതിന്റെ ശക്തികേന്ദ്രം, ഏറ്റുമാനൂരിൽ വിജയം നാട്ടകം സുരേഷിന്

Published : May 04, 2026, 02:56 PM IST
Nattakom Suresh

Synopsis

ഇടതുശക്തികേന്ദ്രമായിരുന്ന ഏറ്റുമാനൂരില്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു ഇടതു സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്‍. എന്നാല്‍, കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നാട്ടകം സുരേഷ് ജയിച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. 

ഏറ്റുമാനൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷിന് വിജയം 19752 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ് വിജയിച്ചത്. നാട്ടകം സുരേഷ് 64077 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി വിഎൻ വാസവൻ 44325 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ആതിര ഡി നായർ 12975 വോട്ടുകളും നേടി. ഇതടുപക്ഷം തകർന്നടിയുന്ന കാഴ്ചയാണ് ഇത്തവണ നിയമസഭ ഇലക്ഷനിൽ കാണാനായത്. മന്ത്രിമാരെ പോലും നിലംതൊടീച്ചില്ല എതിർസ്ഥാനാർത്ഥികൾ. ഏറ്റുമാനൂരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അമിത പ്രതീക്ഷ എങ്ങുമെത്തിച്ചില്ല. വിഎൻ വാസവനെ തോല്പിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി കൃത്യമായ ഭൂരിപക്ഷത്തോടെ ജയിച്ചു കയറുന്ന കാഴ്ചയ്ക്കാണ് ഏറ്റുമാനൂർ സാക്ഷ്യം വഹിച്ചത്.

കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന അയ്മനം, ആർപ്പൂക്കര, ഏറ്റുമാനൂർ,അതിരമ്പുഴ കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം. കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമായ ഏറ്റുമാനൂർ ദീർഘകാലമായും ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമാണ്. പക്ഷേ, ആ ശക്തികേന്ദ്രത്തിലും ജനങ്ങൾ യുഡിഎഫിനൊപ്പം നിന്നു. ഭരണമാറ്റം ആ​ഗ്രഹിച്ച ജനങ്ങൾ യുഎഡിഎഫിന് വോട്ട് നൽകുന്ന കാഴ്ച.

2021-ലെ തെരഞ്ഞെടുപ്പ് ഫലം

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി. എൻ വാസവൻ 58,289 വോട്ടുകൾ നേടി വിജയിച്ചു. കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിന് 43,986 വോട്ടുകളാണ് ലഭിച്ചത്. 14,303 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വി.എൻ. വാസവന്‍ എംഎല്‍എ ആയത്. ബിജെപി സ്ഥാനാർത്ഥി ടി.എൻ. ഹരികുമാർ 13,746 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

മന്ത്രിയും ഏറ്റുമാനൂരിലെ എംഎല്‍എയും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവുമായ വി. എന്‍ വാസവന്‍ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. നാട്ടകം സുരേഷ് ആണ് യുഡിഎഫ് സ്ഥാനാർത്ഥിയായത്. നിലവിലെ ഡിസിസി പ്രസിഡന്റ് കൂടിയാണ് നാട്ടകം സുരേഷ്. എൻഡിഎ സ്ഥാനാർഥിയായി ആതിര ഡി. നായർ മത്സരിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും അവതാരികയുമാണ് ആതിര.

ഇത്തവണ കോൺഗ്രസ് പാർട്ടി നേരിട്ട് മത്സരിച്ച മണ്ഡലമാണ് ഏറ്റുമാനൂർ. ഘടക കക്ഷിയായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗമായിരുന്നു കാലങ്ങളായി മത്സരിച്ചുകൊണ്ടിരുന്നത്. ഏറ്റുമാനൂരിന്‍റെ രാഷ്ട്രീയവും, അടിസ്ഥാന വികസനം, നിരന്തരമായ സാന്നിധ്യം എന്നിവയും ചർച്ചയായിരുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. ശബരിമല സ്വർണ്ണകൊള്ളയും ബിജെപിയും കോൺഗ്രസും പ്രചാരണായുധമാക്കി. രണ്ടാം പിണറായി സർക്കാരിലെ ദേവസ്വം വകുപ്പ് മന്ത്രിയാണ് വി.എൻ വാസവൻ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14,303 വോട്ടിന്റെ ഭൂരിപക്ഷ്ത്തിനാണ് വി.എൻ വാസവൻ എൽഡിഎഫ് സ്ഥാനാർഥിയായി വിജയിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം ഉറ്റുനോക്കിയ ഫൈറ്റ്; മന്ത്രി എം ബി രാജേഷ് വീണു, തൃത്താല തിരിച്ചുപിടിച്ച് ബല്‍റാം
വമ്പിച്ച ഭൂരിപക്ഷം, ആത്മവിശ്വാസം തെറ്റിയില്ല, മൂവാറ്റുപുഴയ്ക്ക് കുഴൽനാടനെ മതി, മിന്നും ജയം