അമ്പലപ്പുഴയിൽ തന്നെ മത്സരിക്കുമെന്ന സൂചന നൽകി ജി സുധാകരൻ; തല്ലിക്കൊന്നാലും കായംകുളത്തേക്ക് ഇല്ല

Published : Jan 17, 2021, 12:53 PM ISTUpdated : Jan 17, 2021, 12:59 PM IST
അമ്പലപ്പുഴയിൽ തന്നെ മത്സരിക്കുമെന്ന സൂചന നൽകി ജി സുധാകരൻ; തല്ലിക്കൊന്നാലും കായംകുളത്തേക്ക് ഇല്ല

Synopsis

കായംകുളത്ത് പാർട്ടി വീണ്ടും ജയിക്കുമെന്നും ഇപ്പോൾ കായംകുളത്തുള്ള എംഎൽഎ എല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും ജി സുധാകരൻ പറ‍ഞ്ഞു.

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ തന്നെ മത്സരിക്കുമെന്ന സൂചന നൽകി മന്ത്രി ജി സുധാകരൻ. പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും എന്നാൽ താൻ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും ജി സുധാകരൻ പറഞ്ഞു. തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്നായിരുന്നു ജി സുധാകരൻ്റെ പ്രതികരണം. തന്നെ കാലുവാരി തോൽപ്പിച്ച സ്ഥലമാണ് കായംകുളമെന്നും ആ സംസ്കാരം അവിടെ ഇപ്പോഴും മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും കായംകുളത്ത് പാർട്ടി വീണ്ടും ജയിക്കുമെന്നും ഇപ്പോൾ കായംകുളത്തുള്ള എംഎൽഎ എല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും ജി സുധാകരൻ അവകാശപ്പെട്ടു. കായംകുളം മുട്ടേൽ പാലം ഉൽഘാടനത്തിലെ പോസ്റ്റർ വിവാദത്തിൽ മന്ത്രി രൂക്ഷമായി പ്രതികരിച്ചു. വിവരമില്ലാത്തവരാണ് പോസ്റ്റർ തയ്യാറാക്കിയതെന്നും എംഎൽഎയുടെ കൂടി ഇടപെടലിലാണ് പാലം നിർമ്മിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പാലം ഉദ്ഘാടന ചടങ്ങിന്റെ പോസ്റ്ററിൽ സ്ഥലം എംഎൽഎ യു പ്രതിഭയെ ഒഴിവാക്കിയത് വിവാദമായിരുന്നു. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം