കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചെന്ന് അധ്യാപികയുടെ കമന്‍റ്; മറുപടി നല്‍കി മന്ത്രി

By Web TeamFirst Published Jan 17, 2021, 11:45 AM IST
Highlights

അധ്യാപകർ 2006 ലെ നിരക്കിൽ ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്പില്ലായ്മ കാരണമാണെന്നാണ് വിമർശനം. അധ്യാപികയ്ക്ക് കുറച്ച് കൂടി മാന്യതയാകമെന്നായിരുന്നു ഇതിനുള്ള ജലീലിൻ്റെ മറുപടി.

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെ ടി ജലീലിൻ്റ ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റായി കോളേജ് അധ്യാപികയുടെ വിമർശനം. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് അധ്യാപിക ആതിര പ്രകാശ് ആണ് മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചു എന്ന് കാണിച്ച് കമൻ്റിട്ടത്. അധ്യാപകർ 2006 ലെ നിരക്കിൽ ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്പില്ലായ്മ കാരണമാണെന്നാണ് വിമർശനം.

അസിസ്റ്റൻ്റ് പ്രൊഫസർക്ക് കുറച്ച് കൂടെ മാന്യതയാകാമെന്നും ഈ ഭാഷയിലാണോ കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. കേരളത്തിലെ കോളേജ് അധ്യാപകരുടെ ശമ്പളനിരക്ക് സ്വീപ്പർമാരോളും താഴ്ന്നതാണെന്ന് അധ്യാപക സംഘടനകൾ ഈയിടെ ആരോപിച്ചിരുന്നു. 
 

മന്ത്രിയുടെ എഫ് ബി പോസ്റ്റ്

അധ്യാപികയുടെ കമൻ്റ്

ജലീലിൻ്റെ മറുപടി

ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ കോളേജ് അധ്യാപികയുടെ വിമർശനം. 
ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് അധ്യാപിക ആതിര പ്രകാശ് ആണ് മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചു എന്ന് കമൻ്റിട്ടത്.
എന്നാൽ വിമർശനമുന്നയിച്ച അധ്യാപികയെ മറുപടി കമൻ്റിൽ മന്ത്രി പരഹിസിച്ചു. 

പുതിയ കേരള ബജറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നേട്ടമാണ് എന്നാണ് എഫ്ബി പോസ്റ്റിൽ മന്ത്രി ജലീൽ പറഞ്ഞിരുന്നത്. ഇതിനകം താനുണ്ടാക്കിയ നേട്ടങ്ങളും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പോസ്റ്റിലാണ് ആതിര പ്രകാശ് മന്ത്രിയെ വിമർശിച്ച് കമൻ്റ് ഇട്ടത്. കേരളത്തിലെ 
അധ്യാപകർ 2006ലെ  റെഗുലേഷൻ പ്രകാരം ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്പില്ലായ്മ കാരണമാണെന്നാണ് കമൻ്റിലെ വിമർശനം. 

അസിസ്റ്റൻ്റ് പ്രൊഫസർക്ക് കുറച്ച് കൂടെ മാന്യതയാകാം. ഈ ഭാഷയിലാണോ കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. വിതച്ചതല്ലേ കൊയ്യൂ എന്നും അദ്ദേഹം കളിയാക്കി. താൻ പറഞ്ഞതിൽ വസ്തുതാ വിരുദ്ധമായെന്താണുള്ളതെന്ന് അധ്യാപിക തിരിച്ചു ചോദിച്ചു. 

പിന്നാലെ മന്ത്രി എതിരാളികൾക്കെതിരെ നടക്കുന്നയത്രയും മോശമാണോ ഈ കമൻ്റെന്ന ചോദ്യവുമായി പലരുമെത്തി.
 

click me!