ഓണ്‍ലൈന്‍ ഭക്ഷണ വില്‍പനയുടെ മറവില്‍ കഞ്ചാവ് കച്ചവടം; പത്തംഗ സംഘം പിടിയില്‍

By Web TeamFirst Published Jun 14, 2019, 12:42 AM IST
Highlights

മരടിലെ ഫ്ലാറ്റിൽ മുറിയെടുത്താണ് ഇവർ കഞ്ചാവ് വില്‍പന നടത്തിയത്. വെച്ചൂ‍രിൽ സംശയാസ്പദമായ രീതിയിൽ കണ്ട സംഘത്തിലെ രണ്ട് യുവാക്കളെ എക്സൈസ് സംഘം ചോദ്യം ചോയ്തപ്പോളാണ് സംഭവം പുറത്തുവരുന്നത്.

കൊച്ചി: ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ പത്തംഗ സംഘം കൊച്ചിയില്‍ പിടിയില്‍. കൊച്ചി കേന്ദീകരിച്ചു പത്തംഗ സംഘമാണ് ഇന്നലെ എക്സൈസിന്‍റെ പിടിയിലായത്. ഭക്ഷണത്തിന് ഓർഡ‌ർ ലഭിക്കുമ്പോൾ ഏതെങ്കിലും ഹോട്ടലിൽ നിന്നും വാങ്ങി എത്തിച്ചുകൊടുക്കുകയും മറ്റു സമയങ്ങളിൽ കഞ്ചാവു വിൽപനയുമാണ് ഇവരുടെ ജോലിയെന്ന് പൊലീസ് അറിയിച്ചു. മരടിലെ ഫ്ലാറ്റിൽ മുറിയെടുത്താണ് ഇവർ കഞ്ചാവ് വില്‍പന നടത്തിയത്.

വെച്ചൂ‍രിൽ സംശയാസ്പദമായ രീതിയിൽ കണ്ട സംഘത്തിലെ രണ്ട് യുവാക്കളെ എക്സൈസ് സംഘം ചോദ്യം ചോയ്തപ്പോളാണ് സംഭവം പുറത്തുവരുന്നത്. ഫ്ലാറ്റ് മുറിയിൽ നടത്തിയ റെയ്ഡിൽ അഞ്ച് ഗ്രാം വീതമുള്ള 168 പാക്കറിൽ കഞ്ചാവ് കണ്ടെടുത്തു. പായ്ക്കറ്റിന് 500 രൂപയ്ക്കാണ് ഇവർ ഈടാക്കുന്നത്. കോയമ്പത്തൂരുനിന്നും കിലോയ്ക്ക് 10000 രൂപ നൽകിയാണ് സംഘം കഞ്ചാവ് എത്തിക്കുന്നത്. ഉപഭോക്താക്കളുമായി ആദ്യവിവർ വാട്സാപ്പുവഴി ബന്ധപ്പെടും പിന്നീട് ഓൺലൈനായി പണം സ്വൂകരിച്ച ശേഷമായിരുന്നു കച്ചവടം. 

click me!